നോർക്ക റൂട്ട്സ്- കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി

നോർക്ക റൂട്ട്സ്- കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി..

നോർക്ക റൂട്ട്സ് മുഖേന കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് തിരെഞ്ഞെടുക്കപ്പെട്ട മൂന്ന് ബയോ മെഡിക്കൽ എഞ്ചിനീയർമാർക്കുള്ള വിമാന ടിക്കറ്റുകൾ കൈമാറി. ബയോമെഡിക്കല്‍ എഞ്ചിനിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ ഷിന്‍‍ഡോ തോമസ്, വിഷ്ണു രാജ്, ന്യാഷ് അബൂബക്കര്‍ എന്നിവർക്ക് നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ടിക്കറ്റുകള്‍ കൈമാറി. മൂവരും ജൂണ്‍ 25 ന് കൊച്ചിയില്‍നിന്നും കുവൈറ്റിലേയ്ക്ക് യാത്രതിരിക്കും.

നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് ജനല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, റിക്രൂട്ട്മെന്റ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ ബിപിന്‍ കുമാര്‍ ആര്‍.വി എന്നിവരും സംബന്ധിച്ചു.