നോർക്ക ട്രിപ്പിൾവിൻ പ്രോഗ്രാം മുഖേന ജർമ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർക്ക് ഐടി പരിശീലനം നൽകുന്ന പദ്ധതി തുടങ്ങി. കെൽട്രോൺ മുഖേനയാണ് 300 നഴ്സുമാർക്ക് ഐടി പരിശീലനം നൽകുന്നത്. വഴുതക്കാട് കെൽട്രോൺ നോളജ് സെൻററിൽ നടന്ന പരിശീലന പരിപാടി നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരI ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയുടെ ഉദ്ഘാടനചടങ്ങില്‍ കെൽട്രോണില്‍ നിന്നും CGM & ഹെഡ് (ഐടി ബിസിനസ് ഗ്രൂപ്പ് & കോർപ്പറേറ്റ് മാർക്കറ്റിംഗ്) ഉഷ കെ, DGM & ഹെഡ് (കോർപ്പറേറ്റ് പ്ലാനിംഗ് ആൻഡ് നോളജ് സർവീസസ് ഗ്രൂപ്പ്) അജയകുമാർ സി പി, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ പ്രകാശ് പി ജോസഫ്, ട്രിപ്പിൾ വിൻ പ്രോഗ്രാം മാനേജർ ലിജു ജോർജ്ജ്, GIZ പ്രതിനിധി സുനേഷ് ചന്ദ്രൻ മറ്റ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും (GIZ) സംയുക്തമായി നടപ്പാക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.
എം ടിയെ അനുസ്മരിച്ച് പ്രവാസലോകം
- Web Desk
- |
- 26 December 2024
എം.ടിക്ക് വിട നൽകാനൊരുങ്ങി കേരളം, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
- Web Desk
- |
- 26 December 2024