പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി പുതിയ സംവിധാനം ഒരുക്കി നോർക്ക റൂട്സ്

പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി പുതിയ സംവിധാനം ഒരുക്കി നോർക്ക റൂട്സ്

പ്രവാസികൾ / തിരികെവന്ന പ്രവാസികൾ / അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി Norka Business Facilitation Centre ൽ ബന്ധപ്പെടാവുന്നതാണ്.

NBFC നൽകുന്ന സേവനങ്ങൾ:

  1. ബിസിനസ്സ് സംബന്ധിച്ച ആശയ രൂപീകരണത്തിനുള്ള സഹായം.
  2. ബിസിനസ്സ് രജിസ്ട്രേഷൻ / ലൈസൻസിംഗ് സംബന്ധിച്ച വിവരങ്ങൾ ഏകജാലക സംവിധാനം (K-SWIFT) വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗജന്യ സഹായം.
  3. ധനകാര്യ സ്ഥാപനങ്ങൾ / ബാങ്കുകൾ നടപ്പിലാക്കുന്ന വായ്പ്പ പദ്ധതികൾ, നിബന്ധനകൾ സംബന്ധിച്ച വിവരം.
  4. നോർക്ക റൂട്സ് നടപ്പിലാക്കിവരുന്ന സബ്സിഡി സ്കീമുകൾ സംബന്ധിച്ച വിവരം
  5. കേന്ദ്ര, സംസ്ഥാന സർക്കാർ / വിവിധ സർക്കാർ ഏജൻസികൾ വഴി ലഭ്യമാകുന്ന സബ്സിഡി സംബന്ധിച്ച വിവരങ്ങൾ.
  6. പ്രോജെക്ട് പ്രൊഫൈൽ / ബിസിനസ്സ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സഹായം.
  7. മുദ്ര ലോൺ സംബന്ധിച്ച വിവരം.
  8. ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള സൗജന്യ സഹായം.

തുടങ്ങി ബിസിനസ്സ് സംബന്ധിച്ച് ഒരു സംരംഭകന് ആവശ്യമായ വിവരങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 – 2770534 നമ്പറിൽ ബന്ധപ്പെടുക.

അതെ സമയം കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ 130 ൽ പരം സംരംഭകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ NBFC നൽകുകയുണ്ടായയാതായി നോർക്ക റൂട്സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.