യുഎഇ-ഇന്ത്യ യാത്രക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട

യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കാണ് എയര്‍ ഇന്ത്യാ അധികൃതര്‍ ഇളവ് അനുവദിച്ചത്. നിലവില്‍ യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമായിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പിസിആർ പരിശോധന വേണ്ടെന്നു വച്ചിട്ടും യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് അത് നിർബന്ധമാക്കിയതിനെ തുടർന്ന് പ്രവാസികൾ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു

വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വാക്‌സിനെടുക്കാതെ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും യാത്രയ്ക്ക് 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റും ഹാജരാക്കണം. യാത്രാ തീയതിക്ക് 14 ദിവസം മുന്‍പ് മറ്റു വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അതടക്കം എല്ലാ വിവരങ്ങളും എയര്‍സുവിധയില്‍ അപ്ലോഡ് ചെയ്യണം.