ദേശീയ എന്‍.ആര്‍.ഐ. കമ്മീഷന്‍ രൂപീകരിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രവാസി ലീഗല്‍ സെല്‍

നാട്ടിലുള്ള പ്രവാസികളുടെ സ്വത്തുക്കള്‍ കൈയേറുന്നതുള്‍പ്പെടെ നാട്ടിലേക്കു തിരിച്ചു വരുന്ന ചൂഷണം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉള്ള ദേശീയ എന്‍. ആര്‍. ഐ. കമ്മീഷന്‍ രൂപീകരിക്കുവാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡല്‍ഹി പ്രൊവിന്‍സ് പ്രസിഡന്റും സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യയുടെ അഡ്വക്കേറ്റും പ്രവാസി ലീഗല്‍ സെല്‍ ഫൗണ്ടറുമായ അറ്റോര്‍ണി ജോസ് എബ്രഹാം ഉറപ്പു നല്‍കി. വിദേശ ഇന്ത്യന്‍ എംബസികള്‍ പ്രസ്തുത കമ്മീഷന്റെ പരിധിയില്‍ വരുകയാണെങ്കില്‍ വിദേശത്തുവച്ചു പ്രവാസികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ്, ഡാലസ് പ്രൊവിന്‍സ്, എന്നീ മൂന്നു പ്രൊവിന്‍സുകള്‍ സംയുക്തമായി നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അറ്റോര്‍ണി ജോസ് എബ്രഹാം. ‘പ്രവാസികളും അവരുടെ പ്രധാന പ്രശ്‌നങ്ങളും’ എന്നതായിരുന്നു വിഷയം. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് പി.സി.മാത്യു നേതൃത്വം കൊടുത്ത സെമിനാര്‍ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്തു.