പ്രവാസി കലാകാരന്മാരുടെ ഹ്രസ്വചിത്രം ‘മാര്‍വെല്‍’ യൂടൂബിലൂടെ പ്രേക്ഷകരിലേക്ക്

മസ്‌കറ്റിലെ പ്രവാസി കലാകാരന്മാര്‍ ഒരുക്കുന്ന ഹ്രസ്വചിത്രം ‘മാര്‍വെല്‍’ ബി ബി ജെ മ്യൂസിക്’ യൂ ട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ലോകമെങ്ങും തുടരുന്ന കൊവിഡ് മഹാമാരി മൂലം എല്ലാ മേഖലകളും സ്തംഭനാവസ്ഥയില്‍ എത്തി നില്‍ക്കുന്ന സാഹചര്യം, പ്രവാസ ലോകത്തെ അതിസാരമായി ബാധിച്ച പശ്ചാത്തലമാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ഇതിവൃത്തം

കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നു തകര്‍ന്ന് പകച്ചു നില്‍ക്കുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷകളുടെ സന്ദേശം സമ്മാനിക്കുന്ന ഒരു കലാസൃഷ്ടിയാണ് ‘മാര്‍വാലെന്ന്’ സംവിധായകന്‍ റോഫിന്‍ .കെ. ജോണ്‍ പറഞ്ഞു. ആത്മഹത്യ മാത്രമേ ഇനിയും ഏക ആശ്രയമെന്ന് തീരുമാനിച്ചു ജീവിക്കുന്ന പ്രവാസികള്‍ക്കുള്ള ഒരു സന്ദേശമാണ് ഈ ഹൃസ്വ ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തിക്കുന്നതെന്നും റോഫിന്‍ അഭിപ്രായപ്പെട്ടു.

റോഫിന്‍ കെ ജോണിന്റെ കഥാ ,തിരക്കഥയില്‍ ബിജേഷ് ,ഗീവര്‍ഗീസ് യോഹന്നാന്‍ , ദിനേശ് ,ബെന്‍സണ്‍ , ജോബിന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പൂര്‍ണ്ണമായും മസ്‌കറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ‘മാര്‍വെല്‍’ എന്ന ഹൃസ്വ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജാബ്സന്‍ വര്‍ഗീസാണ്.

അജയ്-സമീർ ടീം ക്യാമറയും സമീര്‍ ലാലു എഡിറ്റിംഗും .പശ്ചാത്തല സംഗീതം സുശോഭ് ഉണ്ണിത്താനും നിര്‍വഹിച്ചിരിക്കുന്നു.