ലോക കേരള സഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ ചേര്‍ന്നു. സമ്മേളനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ നിയമ കാര്യ മന്തി പി. രാജീവ് അധ്യക്ഷത വഹിച്ചു. ലണ്ടന്‍ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ് എന്നിവരും സംബന്ധിച്ചു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം നാലു വിഷയങ്ങില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന ആസൂത്രണ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, പെതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍പ്പിപ്പല്‍ സെക്രട്ടറി എ. പി.എം മുഹമ്മദ് ഹനീഷ് IAS, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നോര്‍ക്ക റൂട്ടസ് വൈസ് ചെയര്‍മാന്‍ ഡോ. എം.എ യൂസഫലി, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല IAS, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാര്‍, സി.ഇ.ഒ K. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവരും സംബന്ധിച്ചു. മേഖലയില്‍ നിന്നുളള ലോക കേരള സഭ പ്രതിനിധികള്‍, മറ്റ് മലയാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
