ലോക കേരള സഭ 2024; സംസ്ഥാന സർക്കാർ അടിയന്തര ശ്രദ്ധ നൽകേണ്ട 8 വിഷയങ്ങളിന്മേൽ ചർച്ച നടക്കും

ലോക കേരളസഭയുടെ നാലാം പതിപ്പിനാണ് ജൂണ്‍ 13ന് തുടക്കമാകുകയാണ്. സംസ്ഥാന സർക്കാർ അടിയന്തര ശ്രദ്ധ നൽകേണ്ട 8 വിഷയങ്ങളിന്മേൽ വിശദമായ ചർച്ച ലോക കേരള സഭയിൽ നടത്തപ്പെടും. മുഴുവൻ ലോക കേരള സഭാംഗങ്ങളും അവരുടെ താല്പര്യ വിഷയങ്ങൾ തിരഞ്ഞെടുത്ത് ചർച്ചയിൽ സജീവമായി പങ്കെടുക്കുവാൻ സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.

ലോകത്തെല്ലായിടത്തും സാന്നിധ്യമറിയിച്ച കേരളീയരുടെ സംഗമവേദി എന്ന പ്രത്യേകതയാണ് ലോകകേരള സഭയ്ക്കുള്ളത്.പുറം കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക, സാമ്പത്തിക, വ്യാവസായിക വികസനത്തിനായി പ്രവാസലോകത്തെ സമന്വയിപ്പിക്കുന്നതിനും ലോകകേരള സഭയിലൂടെ സാധ്യമാകുന്നു.ഈ കൂട്ടായ്മയുടെ ആദ്യ മൂന്ന് പതിപ്പുകള്‍ സൃഷ്ടിച്ച ആവേശവും ഉത്സാഹവും നിലനിര്‍ത്തികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നാലാം ലോകകേരള സഭയില്‍ പ്രതീക്ഷിക്കുന്നത്.

2018ൽ സംഘടിപ്പിക്കപ്പെട്ട ആദ്യ ലോ​ക​കേ​ര​ള സ​ഭ​യി​ൽ 35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. 2020ൽ അത് 48 രാജ്യങ്ങളെയും 2022ൽ 63 രാജ്യങ്ങളെയും വർദ്ധിച്ചു. ഈ വർഷം നാ​ലാം ലോ​ക​കേ​ര​ള സ​ഭ​യി​ലേക്ക് കടക്കുമ്പോൾ 103 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​നി​ധി​ക​ളു​ള്ള​ത്.