ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ സബാഹ് കുവെെറ്റ് അമീർ

കുവൈത്തിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസബാഹ് ഡിസംബർ 20 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും അമീരി ദീവാനി വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനിൽ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 2020 ഒക്ടോബർ മുതൽ കിരീടാവകാശിയായി ചുമതലകൾ നിർവഹിച്ചുവരുകയായിരുന്നു. മരണപ്പെട്ട അമീർ ചികിത്സയിലായിരുന്നപ്പോൾ അമീറിന്റെ ചില അധികാരങ്ങൾ അമീരി ദിവാൻ ഷെയ്ഖ് മിഷാലിനെ ഏൽപ്പിച്ചിരുന്നു.

ഷെയ്ഖ് മിഷാൽ 1921നും 1950നും ഇടയിൽ രാജ്യം ഭരിച്ചിരുന്ന അമീർ ഷെയ്ഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഏഴാമത്തെ മകനും അന്തരിച്ച അമീർ ഷെയ്ഖ് നവാഫ്​ അൽ അഹ്​മദ്​ അൽജാബിർ അസ്സബാഹി​ന്റെ സഹോദരനുമാണ് ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസബാഹ്. 1960 ൽ യുകെ യിലെ ഹെണ്ടൻ പോലീസ് കോളേജിൽ നിന്നും വിദ്യാഭ്യാസം നേടുകയും 1967 ൽ കുവൈറ്റിന്‍റെ ഇൻവെസ്റ്റിഗേഷൻ മേധാവിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം നിലവിൽ നാഷനൽ ഗാർഡിന്റെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച്‌ വരികയായിരുന്നു