കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്

അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ കുവൈത്തിൽ മാൻപവര്‍ അതോറിറ്റി തയാറെടുക്കുന്നു. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് അവസാനം വരെ നീളും. ഉച്ചജോലി വിലക്ക് കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കൂടാതെ നാഷണൽ സെൻറര്‍ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ മൂന്ന് മാസവും കര്‍ശന പരിശോധന നടത്തുകയും ചെയ്യും.