കുവൈറ്റിന്റെ ഔദ്യോഗിക വിമാന കമ്പനിയായ കുവൈറ്റ് എയര്‍വേയ്സ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്ക് തുടക്കമിട്ടു. വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാൻ തീരുമാനിച്ചു. ജീവനക്കാരെ ഒഴിവാക്കാനുള്ള ഈ നടപടിക്ക് കാരണമായി രണ്ട് വിഷയങ്ങളാണ് കമ്പനി ഉന്നയിക്കുന്നത്. അതിലൊന്ന് കമ്പനിയുടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവ് ചുരുക്കുക എന്നതാണ്. കമ്പനി വന്‍ ചെലവ് ചുരുക്കല്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് എന്നാണ് അധികൃതർ പറയുന്നത്.
കുവൈത്തില്‍ ഏറ്റവും അധികം ജീവനക്കാരുള്ള കമ്പനികളിലൊന്നാണ് കുവൈത്ത് എയര്‍വേയ്സ്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ശക്തി കാര്യക്ഷമമാക്കുന്നതിനും രാജ്യത്ത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗവുമായാണ് തീരുമാനമെന്ന് എയര്‍ലൈന്‍ അറിയിച്ചു. നേരത്തെ കുവൈത്ത് എയര്‍വേയ്സ് സാങ്കേതിക വൈദഗ്ധ്യമുള്ള വിരമിച്ച ജീവനക്കാരെ നിയമിച്ചിരുന്നു.