കേരളാ പ്രവാസി ക്ഷേമനിധി ബോർഡിൻറെ നവീകരിച്ച കസ്റ്റമർ റിലേഷൻഷിപ്പ് സംവിധാനം പൂർണ സജ്ജം

കേരളാ പ്രവാസി ക്ഷേമനിധി സംബന്ധമായ കാര്യങ്ങൾ അംഗങ്ങൾക്കും അംഗങ്ങളായി ചേരാനാഗ്രഹിക്കുന്നവർക്കും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടു തയ്യാറാക്കിയ കസ്റ്റമർ റിലേഷൻഷിപ്പ് സംവിധാനം പൂർണ്ണമായും സജ്ജമായിരിക്കുന്നു.
പെൻഷൻ ഉൾപ്പെടെയുള്ള ഏല്ലാ സേവനങ്ങളും ഓൺലൈൻ ആകുന്നതിന്റെ ഭാഗമായും കൂടുതൽ സുരക്ഷിതത്വംഉറപ്പാക്കുന്നതിനുമായി പ്രവാസി വെൽഫയർ ബോര്ഡിന്റെ സോഫ്റ്റ്‌വെയർ അപ്ഡേഷൻ പ്രവർത്തികൾ ഇതോടെ പൂർണമായിരുന്നു. സ്വന്തമായി ലോഗിൻ എല്ലാ മെമ്പേഴ്സിനും ലഭ്യമാക്കുന്നതിലൂടെ അവരവരുടെ മെംബെര്ഷിപ്പിന്റെ നിലവിലുള്ള സ്റ്റാറ്റസ്, നാളിതുവരെയും നടത്തിയിട്ടുള്ള പണമിടപാടുകൾ, ഓരോ സ്‌ക്കിമിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത ചെക്ക്, തുടങ്ങി നിരവധി സേവനങ്ങൾ നടത്താവുന്നതാണ്. ഒറ്റ രെജിസ്ട്രേഷൻ കൊണ്ട് മാത്രം, നിലവിലുള്ള പ്രവാസി ക്ഷേമനിധി ആക്ടിൽ നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യത പ്രകാരം ഏതു സ്കീമിലേക്കും സ്വന്തം ലോഗിൻ പേജിൽ നിന്ന് കൊണ്ട് അപേക്ഷിക്കാവുന്നതാണ് എന്നുള്ളതാണ് പുതിയ സിസ്റ്റത്തിൻറെ മറ്റൊരു സവിശേഷത.

പുതുതായി അംഗത്വം എടുക്കുന്നവർ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി യൂസർ ഐഡിയും പാസ്സ്‌വേർഡും ഉണ്ടാക്കി ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി രെജിസ്ട്രേഷൻ തുക 200 രൂപ അടച്ചു രെജിസ്ട്രേഷൻ നടത്തേണ്ടതാണ്. നിങ്ങളുടെ എളുപ്പത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ന്യൂ രെജിസ്ട്രേഷൻ പേജ് ഓപ്പൺ ആകുന്നതാണ്. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും, ആനുകൂല്യങ്ങളും മറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 8547902515 എന്ന നമ്പറിലും (വാട്സാപ്പ്) ലാൻറ്ലൈൻ നമ്പറായ 0471-2465500 ലും ബന്ധപ്പെടാവുന്നതാണ്.

https://register.pravasikerala.org/public/index.php/online/PublicLogin

നിലവിൽ അംഗമായിട്ടുള്ളവർക്കും പുതിയ സിസ്റ്റത്തിൽ നിന്ന് തന്നെ, തങ്ങളുടെ 10 അംഗ രജിസ്റ്റർ നമ്പറും മൊബൈൽ നമ്പറും നൽകി പാസ്സ്‌വേർഡ്‌ ഉണ്ടാക്കി ലോഗിൻ ID ഉണ്ടാക്കാവുന്നതാണ്. തൻമൂലം മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഓൺലൈൻ സേവങ്ങളും ഉപയോഗിക്കാവുന്നതാണ്. എളുപ്പത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രസ്‌തുത പേജ് ഓപ്പൺ ആകുന്നതാണ്

https://register.pravasikerala.org/public/index.php/online/membershipid

പെൻഷൻ അപേക്ഷകളും ലോഗിൻ ചെയ്തു ഓൺലൈൻ ആയി അയക്കാവുന്നതാണ്. അപേക്ഷ വിവരങ്ങൾ തങ്ങളുടെ ലോഗിൻ അക്കൗണ്ടിൽ കാണാവുന്നതുമാണ്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലും മൊബൈൽ നമ്പറിലും മെസ്സജ്സ് വഴി ബോർഡ് ഓരോ വിവരങ്ങൾ കൃത്യസമയത്തു അറിയിക്കുന്നതാണ് .