കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന ജിഎസ്ടി നഷ്ടപരിഹാരം ഈ മെയ് മാസത്തോടെ അവസാനിക്കുന്നത് വഴി സംസ്ഥാനത്തിന് 9000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കേരള നിയമസഭയിലെ തന്‍റെ ആദ്യത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി കെ ബാലഗോപാല്‍ അവതരിപ്പിച്ചത്.
ലോകമമ്പാടുമുള്ള വിദേശ മലയാളികളുടെ ക്ഷേമത്തിനായി രൂപീരിച്ചിട്ടുള്ള പ്രവാസി കാര്യ വകുപ്പ് നേരിട്ടും അതിന് കീഴിലെ പൊതുലമേഖല സ്ഥാപനമായ ‘നോര്‍ക്കാ റൂട്ട്സ്’വഴിയും വിവിധ പദ്ധതികള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന കേരള സർകാർ 2022-23 സാമ്പത്തികവര്‍ഷം പ്രവാസികാര്യ വകുപ്പിനായി 147.51 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തി. കൂടാതെ പ്രവാസിള്‍ക്കായി പുതുതായി രൂപകല്പന ചെയ്തിട്ടുള്ള ‘പ്രവാസി ഏകോപന പുനസംയോജന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിരിക്കുന്നു.
രണ്ടോ അതിലധികം വര്‍ഷമോ വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസികൾക്കായി സമയബന്ധിതമായ ഒരു ധനസഹായ പദ്ധതിയാണ് സാന്ത്വന പദ്ധതി. നടപ്പ് വര്‍ഷം ഈ പദ്ധതിക്കായി 33 കോടി രൂപ കേരള സർകാർ പുതിയ ബജറ്റിൽ പ്രഖ്യാപിച്ചു. എന്‍ആര്‍ഐ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന് ഒമ്പത് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു..
യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെയും ബജറ്റില്‍ ധനമന്ത്രി പരിഗണിച്ചിട്ടുണ്ട്. യുദ്ധഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് നോര്‍ക്ക വഴിയാണ് പഠന സഹായം നല്‍കുക. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ഇടപെടാനും നോര്‍ക്കയില്‍ പ്രത്യേക സമിതി ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്.യുക്രെയ്‌നില്‍ നിന്നു വന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. ഇതിനായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി ടി എന്‍ ബാലഗോപാല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.