വിദേശ തൊഴിലവസരങ്ങള്‍ക്കായി കൗശൽ മഹോത്സവം: ഏപ്രിൽ 16 വരെ അപേക്ഷിക്കാം

ഇന്ത്യയിലെ യുവതീയുവാക്കൾക്ക് വിവിധ മേഖലകളിൽ വിദേശതൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ കൗശല്‍ മഹോത്സവം സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് മോഡില്‍ സംഘടിപ്പിക്കുന്ന മെഗാ റിക്രൂട്ട്മെന്റിൽ ഓൺലൈനായും, നേരിട്ടും അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്. വിനോദ സഞ്ചാരം, ആരോഗ്യ സംരക്ഷണം, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണ മേഖല, കൃഷി & ഹോര്‍ട്ടി കള്‍ച്ചര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴില്‍ അവസരങ്ങളാണുളളത്.

അമേരിക്ക, കാനഡ, യു.കെ, യൂറോപ്പ്, ജി.സി.സി, ജപ്പാന്‍, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽദാതാക്കൾ മേളയുടെ ഭാഗമായി ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് (https://kaushalmahotsav.nsdcdigital.org/International/Candidate/Candidate-Registration) എന്ന ലിങ്ക് വഴി ഏപ്രിൽ 16 -നകം രജിസ്റ്റര്‍ ചെയ്യാം.

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാഗ്വേജിന്‍റെ വെബ് പോര്‍ട്ടൽ വഴിയും (www.nifl.norkaroots.org) അപേക്ഷിക്കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. വിശദവിവരങ്ങൾ https://kaushalmahotsav.nsdcdigital.org എന്ന വെബ്ബ്സൈറ്റിൽ ലഭ്യമാണ്.

പഞ്ചാബിലെ Lamrin Tech Skills സര്‍വ്വകലാശാലയുമായി (LTSU) സഹകരിച്ച് NSDC -നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷനാണ് രാജ്യത്ത് ഉടനീളം റിക്രൂട്ട്മെന്റ് മേള സംഘടിപ്പിക്കുന്നത്. ഘട്ടംഘട്ടമായി നടക്കുന്ന മേളയിൽ കേരളത്തിൽ നാഷണൻ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എസ്.ടി.ഐ) കോഴിക്കോട്, തിരുവനന്തപുരം സെന്ററുകളിൽ പങ്കെടുക്കാൻ അവസരമുണ്ട്. സുതാര്യവും നിയമപരവും മൂല്യാധിഷ്ഠിതവുമായ രീതിയിൽ വിദേശ തൊഴിൽകുടിയേറ്റം സാധ്യമാക്കുന്നതിന് മേള അവസരമൊരുക്കും.