തുർക്കിയിൽ മലയാളികൾക്ക് തൊഴിലവസരമൊരുക്കി ഒഡെപെക്; ഇപ്പോൾ അപേക്ഷിക്കാം

മലയാളികൾക്കായി തുർക്കിയിൽ വീണ്ടും മികച്ച തൊഴിലവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്. 2000 മുതൽ 2500 യുഎസ് ഡോളര്‍ വരെയാണ് ശമ്പളം. ബിടെക് ബിരുദമാണ് യോഗ്യത. മെക്കാനിക്കൽ എഞ്ചിനീയർ, പൈപ്പിംഗ് എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ ഒഴിവുകളിലേക്കാണ് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഭക്ഷണവും താമസ സൗകര്യവും ഇൻഷുറൻസ് നൽകും. ഫ്ലൈറ്റ് ടിക്കറ്റുകൾക്കൊപ്പം വർഷം തോറും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും. താൽപ്പര്യമുള്ളവർ, വിശദമായ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രങ്ങൾ എന്നിവ eu@odepc.in എന്ന വിലാസത്തിൽ 2024 മെയ് മൂന്നിനോ അതിനു മുമ്പോ അയക്കുക. Ph: 0471-2329440/2329441/7736496574. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ ജോലിക്ക് സർവീസ് ചാർജ് ബാധകമാണെന്നും ഒഡെപെക് അറിയിച്ചു.