ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ: സർക്കാർ ഇടപെടലാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ

ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിലെ ജീവനക്കാരായ നാല് മലയാളികളുടെ മോചനത്തിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് ബന്ധുക്കൾ.സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശ കാര്യ മന്ത്രാലയത്തിനും ഇറാനിൽ അകപ്പെട്ട എഡ്വിന്റെ കുടുംബം കത്ത് നൽകി. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, എറണാകുളം കൂനൻമാവ് സ്വദേശി എഡ്വിൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ കുടുങ്ങിയത്. ഇറാൻ സേന പിടികൂടിയ എണ്ണക്കപ്പലിൽ കുടുങ്ങിയ എഡ്വിന്റെ മാതാപിതാക്കളായ കൂനമ്മാവ് സ്വദേശി ജോൺസണും ഭാര്യ സീനയും. നാട്ടിലേക്ക് വരാനിരിക്കെയാണ് ഇറാൻ സേന ഷിപ്പ് പിടിച്ചെടുത്തത്. എഡ്വിനെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശകാര്യ മന്ത്രാലയത്തിനും കുടുംബം കത്ത് നൽകിയിട്ടുണ്ട്.

ഒമാൻ ഉൾക്കടലിൽ ഇറാൻ നാവികസേന വ്യാഴാഴ്ച പിടിച്ചെടുത്ത എണ്ണക്കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യൻ വംശജരാണ്. കുവൈത്തിൽനിന്ന് യുഎസിലെ ഹൂസ്റ്റണിലേക്കു യാത്രതിരിച്ച ‘അഡ്വാന്റേജ് സ്വീറ്റ്’ എന്ന എണ്ണക്കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. കുവൈറ്റിൽ നിന്ന് എണ്ണ കൊണ്ടുവന്ന കപ്പൽ ഷെവ്‌റോൺ കോർപ്പറേഷനാണ് ചാർട്ടർ ചെയ്തതെന്ന് അഡ്വാന്റേജ് ടാങ്കേഴ്‌സ് വക്താവ് പറഞ്ഞു. ലോകത്തിലെ കടൽ വഴിയുള്ള എണ്ണയുടെ മൂന്നിലൊന്ന് വഹിക്കുന്ന ഗൾഫിലെ സെൻസിറ്റീവ് കടലിലെ ഏറ്റവും പുതിയ സംഭവമാണ് ഇത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞയാഴ്ച പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയതിനു പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം.