ഹജ്ജ് വിസയുമായി എത്തുന്നവർ വിസ കാലാവധി തീരുംമുമ്പ് രാജ്യത്ത് നിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ പേകാതിരുന്നാൽ നിയമലംഘനമായി കണക്കാക്കും. ശിക്ഷാവിധി ആവശ്യപ്പെടുന്ന നിയമലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു. വിസ കാലഹരണപ്പെടുന്നതിന് മുമ്പ് പുറപ്പെടുന്നതാണ് ഏറ്റവും മികച്ച രീതി. ഹജ്ജ് വിസ ഹജ്ജിന് മാത്രമേ സാധുതയുള്ളൂ. ആ വിസ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.
ഹജ്ജ്, ഉംറ വിസകളില്‍ സൗദിയിലെത്തിയ ശേഷം നിയമവിരുദ്ധമായി ജോലി ചെയ്യുന്ന സംഭവങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്ക് ജോലി നല്‍കുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും സൗദി നിയമപ്രകാരം കുറ്റകരമാണ്.