കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന ജിസിസി ഉച്ചകോടിയോട് അനുബന്ധിച്ചാണ് സിവില്‍ സര്‍വീസ് ബ്യൂറോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ സർവീസ് കമ്മീഷൻ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കു വെച്ചത്. എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധി ആയിരിക്കും. അടിയന്തര സേവനങ്ങളും പൊതു താൽപര്യ സേവനങ്ങളും നൽകുന്ന ഏജൻസികൾ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
https://twitter.com/arabtimeskuwait/status/1853708492298731946