വിദേശികളായ നിക്ഷേപകര്‍ക്ക് ഒമാനില്‍ താമസയിടങ്ങള്‍ സ്വന്തമാക്കാന്‍ മന്ത്രാലയം അനുവാദം നല്‍കി. താമസ യൂണിറ്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇതിനായി റിയല്‍ എസ്റ്റേറ്റ് രജിസ്ട്രീ സെക്രട്ടേറിയറ്റില്‍ നിന്നും ആവശ്യമായ രേഖകള്‍ നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ടി വരും. അപേക്ഷകര്‍ക്ക് രണ്ടുതരം കാര്‍ഡുകളാണ് ലഭിക്കുക. ഇതില്‍ ഫസ്റ്റ് റസിഡന്‍സ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അഞ്ചുലക്ഷം റിയാലിനോ അതിനുമുകളിലോ വിലവരുന്ന ഒന്നോ അതില്‍ കൂടുതലോ ഹൗസിങ് യൂണിറ്റുകള്‍ വാങ്ങുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കണം.
രണ്ടര ലക്ഷം റിയാലോ അതില്‍ കൂടുതലോ വിലവരുന്ന സ്വത്ത് വാങ്ങുന്നവര്‍ക്ക് സെക്കന്‍ഡ് ക്ലാസ് റസിഡന്റ് കാര്‍ഡാണ് ലഭിക്കുക. വിദേശികള്‍ക്ക് സ്ഥലം കൈവശപ്പെടുത്താന്‍ ലൈസന്‍സുള്ള മേഖലകളില്‍ മാത്രമാണ് ഇത്തരം താമസ യൂണിറ്റുകള്‍ക്ക് അനുവാദം ലഭിക്കുക. ദ്വീപുകള്‍, രാജകൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങള്‍, സുരക്ഷ, സൈനിക മേഖലകള്‍ക്ക് സമീപമുള്ള സ്ഥലങ്ങള്‍, പുരാവസ്തു സാംസ്‌കാരിക പൈതൃകങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവ വിദേശികള്‍ക്ക് വാങ്ങാന്‍ കഴിയില്ല.