പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങും

2021- 2022 ബജറ്റിൽ പ്രഖ്യാപിച്ച വർദ്ധിപ്പിച്ച പെൻഷൻ തുക 2022 ഏപ്രിൽ മുതൽ നൽകി തുടങ്ങും. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ ആണ് ഇക്കാര്യം അറിയിച്ചത്. ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവർക്ക് 3000 രൂപയും നിലവിൽ പ്രവാസികൾ ആയിരിക്കുന്ന കാറ്റഗറിയൽപെട്ടവർക്ക് 3,500 രൂപയുമാണ് പെൻഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഫ്റ്റ് വെയർ അപ്ഡേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ അടുത്തമാസം മുതൽ പുതുക്കിയ പെൻഷൻ വിതരണം ചെയ്യും.

https://pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി പദ്ധതിയിൽ ചേരാൻ സാധിക്കും. ഏഴ് ലക്ഷത്തോളം പേരാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് വ്യത്യസ്ത കാറ്റഗറികളിൽ ആയി മിനിമം പെൻഷൻ തുകയായി 500 രൂപയും 1,000 രൂപയും ആയിരുന്നു. ഇതാണ് സർക്കാർ വർധിപ്പിച്ചിരിക്കുന്നത്. കാറ്റഗറി 1 A ( വിദേശത്തുള്ള പ്രവാസികൾ): വിദേശത്ത് വെച്ച് പദ്ധയിൽ അംഗങ്ങൾ ആകുന്നവർക്ക് 3500/- രൂപയായിരിക്കും മിനിമം പെൻഷൻ ലഭിക്കുക. പരമാവധി പെൻഷൻ 7,000/- രൂപ വരെ. 1B, 2A കാറ്റഗറിയിൽ വരുന്നവർ ആണെങ്കിൽ വിദേശ പ്രവാസം അവസാനിപ്പിച്ചതിന് ശേഷം നാട്ടിൽ വെച്ച് പദ്ധതിയിൽ അംഗങ്ങൾ ആകുക. ഇവർക്ക് മിനിമം പെൻഷൻ 3000/- വും കൂടിയ പെൻഷൻ 6000/- വും ലഭിക്കും