യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി എംബസി

യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി എംബസി. രാജ്യം വിടുന്ന ഇന്ത്യയ്ക്കാര്‍ക്കാണ് എംബസി അഞ്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. എംബസിയുടെ അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര തുടങ്ങുക.പോളണ്ട് അതിര്‍ത്തിയില്‍ ഒന്നിച്ചെത്തുന്നത് ഒഴിവാക്കണം. രണ്ട് പോയിന്റുകള്‍ വഴി പോയിന്‍റുകള്‍ വഴിയെ ഇന്ത്യക്കാര്‍ക്ക് അനുവാദമുള്ളു,താമസസ്ഥലം സുരക്ഷിതമെങ്കില്‍ അവിടെ തന്നെ തുടരണം.

രാത്രക്കാല യാത്ര ഒഴിവാക്കണം, ഇന്ത്യക്കാര്‍ക്ക് രണ്ട് പോയിന്റുകള്‍ വഴിയെ അനുമതിയോടെ യാത്ര ചെയ്യാനുള്ള അനുവാദമുള്ളു. പോളണ്ട് അതിര്‍ത്തിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് എംബസി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

അതെ സമയം എല്ലാ ഇന്ത്യക്കാരേയും യുക്രൈനിൽ നിന്നും സര്‍ക്കാര്‍ തിരികെ എത്തിക്കുമെന്ന് യുക്രൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പാര്‍ത്ഥ സത്പതി അറിയിച്ചു. താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ അഭയം തേടാനും അദ്ദേഹം നിര്‍ദേശിച്ചു.സാഹചര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ നേരിടണമെന്നും എല്ലാം ശരിയാകുമെന്ന് ബന്ധുക്കളേയും വീട്ടുകാരേയും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ റഷ്യ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ സ്ഥലപനങ്ങളില്‍ കുടുങ്ങിപ്പോയത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനായി അധികൃതരോട് അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ് അവര്‍.