യുഎഇയിലെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു

യുഎഇയിലെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മാര്‍ച്ച് ൧൫ വരെയാണ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി. കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കാണ് രജിസ്‌ട്രേഷന്‍ നടക്കുക. ആദ്യമായി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍, സ്‌കൂളുകളിലേക്ക് പുതിയതായി ചേരുന്നവര്‍, സ്വകാര്യ സ്‌കൂളികളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്ത് പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍, മറ്റു രാജ്യങ്ങളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വഴി രാജ്യത്തെ പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ ആഗ്രഹക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ നിയമങ്ങൾ

  • അപേക്ഷകൾ നിശ്ചയിച്ച കാലയളവിനുള്ളിൽ സമർപ്പിച്ചാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • ആപ്ലിക്കേഷനിലെയും രേഖകളിലെയും എല്ലാ വിവരങ്ങളും കൃത്യമായിരിക്കണം.
  • തെരഞ്ഞെടുത്ത സ്കൂൾ വിദ്യാർത്ഥിയുടെ താമസസ്ഥലത്തിൻ്റെ അടുത്തുള്ള പ്രദേശത്തായിരിക്കണം.

ഇഎസ്ഇ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.