സൈക്കിളുകളെയും, ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ ഇനി എഐ റോബോട്ട്

സൈക്കിളുകളെയും, ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ ഇനി എഐ റോബോട്ട്. പാതകളിലെ നിയമലംഘനങ്ങൾ വിലയിരുത്തുന്നതിനും, പഠിക്കുന്നതിനും ജുമൈറ ബീച്ചിലാണ് റോബോട്ട് ഇറങ്ങിയത്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതുൾപ്പടെ ഭാവി കാര്യങ്ങൾ റോബോട്ട് നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും. സൈക്ലിങ്, ഇ സ്കൂട്ടർ, എന്നിവ നിരീക്ഷിക്കും. നിയമലംഘനം ഉണ്ടായാൽ എ ഐ ബുദ്ധി ഉണരും. ക്യാമറകൾ കൊണ്ട് നിരീക്ഷണം. നിയമലംഘനങ്ങളുടെ ചിത്രമെടുക്കും. ആദ്യഘട്ടത്തിൽ പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം. നിയമലംഘനങ്ങളുടെ തോത് പഠിക്കുകയാണ് ലക്ഷ്യം. ജുമൈറ ബീച്ചിലെ നടപ്പാതയിൽ കറങ്ങുന്ന റോബോട്ട് പ്രദേശത്തുണ്ടായിരുന്നവർക്ക് കൗതുക കാഴ്ചയായി.

ആവശ്യമെങ്കിൽ ഇ സ്കൂട്ടറുകളും സൈക്കിളുകളുമൊക്കെ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയുൾപ്പടെ പിന്നീട് വന്നേക്കാം. പിഴ ഇപ്പോൾ ഇല്ല. ഡാറ്റ ക്വാളിറ്റിയും കൃത്യതയും ഉറപ്പാക്കലാണ് ആദ്യ ലക്ഷ്യമെന്ന് വിശദീകരിക്കുന്നുണ്ട് അധികൃതർ. സുരക്ഷയാണ് ഏറ്റവും പ്രധാന ലക്ഷ്യം. ഫോസ് റെക്കഗ്നിഷൻ, എമിറേറ്റ്സ് ഐ ഡി റീഡിങ് ഒക്കെ ആലോചനയിലുണ്ട്. ഒരുപക്ഷേ മുഴുവൻ നടപ്പാതകളിലും സൈക്ലിങ് ട്രാക്കുകളിലും ഉടനെ നിരീക്ഷകനായി റോബോട്ട് വന്നേക്കാം എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.