മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

ജൂൺ 9, 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കായുള്ള ക്രമീകരണങ്ങൾ കോൺസുലേറ്റു ജനറലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സമ്മേളനത്തിന്റെ സംഘാടക സമിതി പ്രസിഡൻറ് മന്മഥൻ നായർ , വൈസ് പ്രസിഡന്റും ഡയമണ്ട് സ്പോൺസറുമായ ഡോ. ബാബു സ്റ്റീഫൻ , ഹോസ്പ്പിറ്റാലിറ്റി കമ്മിറ്റി ചെയർമാൻ പോൾ കറുകപ്പള്ളി എന്നീവർ കോൺസുലാർ ജനറലിന്റെ പ്രോട്ടോകോൾ ഓഫീസമാരുമായും, കമ്മ്യൂണിറ്റി കോൺസുലാർ വിജയ് നമ്പ്യാറുമായും ചർച്ച നടത്തി . എയർപോർട്ടിൽ എത്തുന്നതു മുതലുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കോൺസിലേറ്റിന്റെ മേൽ നോട്ടത്തിലായിരിക്കും.

ജൂൺ 9, 10,11 തിയതികളിൽ ന്യൂ യോർക്ക് ടൈം സ്ക്വയർ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനംനടക്കുന്നത്. നോർക്കയുടെ ആരംഭ കാലം മുതൽ ഡയറക്ടർ ആയിപ്രവർത്തിക്കുന്ന ഡോ. മാധവൻ അനിരുദ്ധൻ ചീഫ് കോർഡിനേറ്റർ അയി വിവിധകമ്മിറ്റികൾ ഈ സമ്മേളനത്തിനായി പ്രവർത്തിക്കുന്നു.