സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ചതിൽ സൗദി അറേബ്യക്കു വലിയ പങ്ക്; അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ

സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ‘ഓപറേഷൻ കാവേരി’യെ വിജയത്തിലെത്തിച്ചത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. ജുബൈലിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സുഡാൻ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 24നാണ് ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചത്.

സുഡാനിലെ ആഭ്യന്തര കലഹത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ‘ഓപറേഷൻ കാവേരി’യെ വിജയകരമാക്കിയത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. സുഡാനിൽ നിന്നും 3,500 ഇന്ത്യക്കാരെയാണ് ജിദ്ദ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾക്കും വിമാനങ്ങൾക്കുമൊപ്പം സൗദി അറേബ്യൻ ഫോഴ്സും ഇന്ത്യക്കാരെ സൗദിയിലെത്തിക്കാൻ കൂടെ നിന്നു. സൗദിയുടെ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ നൽകിയ പിന്തുണയും സഹകരണവുമാണ് ഓപറേഷൻ കാവേരിയെ വിജയകരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2300 ഓളം പേരെയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരത്തെ അറിയിച്ചിരുന്നു.