കുവൈത്തിൽ നിർധനരായ അർബുദ രോഗികൾക്കുള്ള മരുന്ന് സൗജന്യമായി വിതരണം ചെയ്യും

കുവൈത്തിലെ നിർധനരായ മുഴുവൻ അർബുദരോഗികളുടെയും ചികിത്സക്കുള്ള മരുന്നുകൾ വിതരണം ചെയ്യാൻ സന്നദ്ധ സംഘടനയായ അൽ മബറ ഒരു കമ്പനിയുമായി കരാറിൽ ഒപ്പ് വെച്ചു. രാജ്യത്ത് അർബുദരോഗ ചികിത്സക്കുള്ള മരുന്നുകളുടെ വില വളരെ കൂടുതൽ ആണ്. ഇത് കാരണം മരുന്നു വില താങ്ങാൻ പ്രയാസപ്പെടുന്ന രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അൽ മബറ ഡയരക്ടർ ബോഡ് ചെയർമാൻ മുഹമ്മദ് അൽ അജ്മി പറഞ്ഞു.