ഇന്ന് ഒമാന്‍റെ 54-ാം ദേശീയ ദിനം. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകള്‍ നടക്കും. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തെ തെരുവോരങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ആധുനിക ഒമാന്റെ ശില്‍പിയും ഒമാന്‍ മുന്‍ ഭരണാധികാരിയുമായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് ഒമാനില്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മറ്റും അലങ്കരിക്കുന്നപ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകള്‍ നടക്കും. ലേസര്‍ ഷോകളും, നൃത്ത സംഗീത കലാ പരിപാടികളും ദേശീയ ദിനത്തിന്റെ ഭാഗമായി നടക്കും. വാഹനങ്ങള്‍ ദേശീയ ചിഹ്നങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും പതാകയും കൊണ്ട് അലങ്കരിക്കും. കുട്ടികള്‍ ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മധുരം പങ്കുവച്ചുമാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതുഅവധി നവംബര്‍ 20,21 തിയതികളിലാണ്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിക്കൂട്ടിയാല്‍ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അതെ സമയം സുല്‍ത്താനേറ്റിന് ഇന്ന് 54–ാം ദേശീയദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് സ്വദേശികളും പ്രവാസി സമൂഹവും.