അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറാവാൻ ഇവരെ സഹായിച്ച ഒരു പ്രവാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലേക്ക് നുഴഞ്ഞു കയറാനായി ആറുപേർക്കും ഇയാള്‍ രാജ്യത്ത് അഭയം നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് എത്തുന്ന വിദേശികൾ പാലിക്കേണ്ട തൊഴിൽ നിയമങ്ങളും,താമസ കുടിയേറ്റ നിയമങ്ങളും ലംഘിച്ചുവെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഏഴു പേർക്കുമെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് പ്രസ്‍താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
എം ടിയെ അനുസ്മരിച്ച് പ്രവാസലോകം
- Web Desk
- |
- 26 December 2024
പൊതുമാപ്പ് നീട്ടില്ലെന്ന് യു എ ഇ; നിർദേശങ്ങളുമായി ജിഡിആർഎഫ്എ
- Web Desk
- |
- 17 December 2024
ക്രിസ്മസിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്; 22 ദിവസം നീളുന്ന ആഘോഷ പരിപാടികൾ
- Web Desk
- |
- 15 December 2024