സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകളിൽ ലഭിച്ചിരുന്ന ഓൺലൈൻ സേവനങ്ങൾ ഇനി ഒറ്റ വെബ്‌സൈറ്റിൽ. ‘ഇ സേവനം’ (www.services.kerala.gov.in) എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിനാണ് സംസ്ഥാന ഐടി മിഷൻ രൂപം നൽകിയത്. അഞ്ഞൂറിലധികം സേവനം ഇതുവഴി ലഭിക്കും.എല്ലാ സർക്കാർ സേവനവും ഉൾക്കൊള്ളിച്ച് ‘എം സേവനം’ മൊബൈൽ ആപ്പും നിർമിച്ചിട്ടുണ്ട്. ആപ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കും. ആദ്യഘട്ടമായി നാനൂറ്റമ്പതിലധികം സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.
പെൻഷൻ ഉൾപ്പെടെയുള്ള ഏല്ലാ സേവനങ്ങളും ഓൺലൈൻ ആകുന്നതിന്റെ ഭാഗമായും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി പ്രവാസി വെൽഫയർ ബോര്ഡിന്റെ സോഫ്റ്റ്‌വെയർ അപ്ഡേഷൻ പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് കേരള പ്രവാസി വെൽഫെയർ ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. സ്വന്തമായി ലോഗിൻ എല്ലാ മെമ്പേഴ്സിനും ലഭ്യമാക്കുന്നതിലൂടെ അവരവരുടെ മെംബെര്ഷിപ്പിന്റെ നിലവിലുള്ള സ്റ്റാറ്റസ്, നാളിതുവരെയും നടത്തിയിട്ടുള്ള പണമിടപാടുകൾ, ഓരോ സ്‌ക്കിമിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത പരിശോധന , തുടങ്ങി നിരവധി സേവനങ്ങൾ നടത്താവുന്നതാണ്. ഒറ്റ രെജിസ്ട്രേഷൻ കൊണ്ട് മാത്രം, നിലവിലുള്ള പ്രവാസി ക്ഷേമനിധി ആക്ടിൽ നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യത പ്രകാരം ഏതു സ്കീമിലേക്കും സ്വന്തം ലോഗിൻ പേജിൽ നിന്ന് കൊണ്ട് അപേക്ഷിക്കാവുന്നതാണ് എന്നുള്ളതാണ് പുതിയ സിസ്റ്റത്തിൻറെ മറ്റൊരു സവിശേഷത.പുതുതായി അംഗത്വം എടുക്കുന്നവർ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി യൂസർ ഐഡിയും പാസ്സ്‌വേർഡും ഉണ്ടാക്കി ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി രെജിസ്ട്രേഷൻ തുക 200 രൂപ അടച്ചു രെജിസ്ട്രേഷൻ നടത്തേണ്ടതാണ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ന്യൂ രെജിസ്ട്രേഷൻ പേജ് ഓപ്പൺ ആകുന്നതാണ്
https://register.pravasikerala.org/…/online/PublicLogin.
നിലവിൽ അംഗമായിട്ടുള്ളവർക്കും പുതിയ സിസ്റ്റത്തിൽ നിന്ന് തന്നെ, തങ്ങളുടെ 10 അക്ക രജിസ്റ്റർ നമ്പറും മൊബൈൽ നമ്പറും നൽകി പാസ്സ്‌വേർഡ് ഉണ്ടാക്കി ലോഗിൻ ID ഉണ്ടാക്കാവുന്നതാണ്. തൻമൂലം മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഓൺലൈൻ സേവങ്ങളും ഉപയോഗിക്കാവുന്നതാണ്. എളുപ്പത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രസ്‌തുത പേജ് ഓപ്പൺ ആകുന്നതാണ്. https://register.pravasikerala.org/…/online/membershipid. പെൻഷൻ അപേക്ഷകളും ലോഗിൻ ചെയ്തു ഓൺലൈൻ ആയി അയക്കാവുന്നതാണ്. അപേക്ഷ വിവരങ്ങൾ തങ്ങളുടെ ലോഗിൻ അക്കൗണ്ടിൽ കാണാവുന്നതുമാണ്. രജിസ്റ്റർ ചെയ്ത ഇമെയിലിലും മൊബൈൽ നമ്പറിലും മെസ്സജ്സ് വഴി കേരള പ്രവാസി വെൽഫെയർ ബോർഡ് ഓരോ വിവരങ്ങൾ കൃത്യസമയത്തു അറിയിക്കുന്നതാണ്.