ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ എട്ടാം പതിപ്പിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 26 മുതൽ നവംബർ 24 വരെയാണ് ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്. ദുബായ് നിവാസികളുടെ ആരോഗ്യ സംരക്ഷണവും ശാരീരികക്ഷമതയും ഉറപ്പുവരുത്തുന്നതിനായി ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.dubaifitnesschallenge.com എന്ന വെബ്സൈറ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തവണ രജിസ്റ്റർ ചെയ്യുന്നവർക്ക് എമിറേറ്റ്‌സ് ഫ്‌ളൈറ്റുകളും ഹോട്ടൽ താമസ സൗകര്യവും ഉപയോഗിച്ച് രണ്ട് അതിഥികളെ ദുബായിലേക്ക് കൊണ്ടുവരാനുള്ള അവസരം ലഭിക്കും.
ലോകത്തെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റാനുള്ള ശ്രമമാണ് 30 ദിവസത്തെ ആരോഗ്യ, ഫിറ്റ്‌നസ് പ്രോഗ്രാം. ഇത്തവണ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുക്കപ്പെടുന്നവര്‍ക്ക് ഒരു പ്രത്യേക ഓഫര്‍ അധികൃതര്‍ മുന്നോട്ടിവച്ചിട്ടുണ്ട്. രണ്ട് അതിഥികളെ ദുബായിലേക്ക് കൊണ്ടുവരാനുള്ള അവസരം ഇതിലൂടെ ലഭിക്കും. അവര്‍ക്ക് എമിറേറ്റ്സ് വിമാനത്തിലെ ടിക്കറ്റും ഹോട്ടല്‍ താമസ സൗകര്യവും സൗജന്യമായിരിക്കും. കഴിഞ്ഞ വർഷം ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകിയ ദുബായ് റൺ വേൾഡ് റെക്കോർഡ് നേടിയിരുന്നു.