റമദാന്‍ നൈറ്റ്‌സിന്റെ നാല്‍പ്പതാം എഡിഷൻ യു എ ഇയിൽ ആരംഭിച്ചിരിക്കുകയാണ്. 10000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍, 500 ലോകോത്തര ബ്രാൻഡുകൾ, 75% വരെ വിലക്കുറവ് ഇങ്ങനെ ഒട്ടേറെ ആകർഷകമായ ഓഫറുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഷാര്‍ജ എക്‌സ്‌പോ കേന്ദ്രവും യോജിച്ചാണ് റമദാന്‍ നൈറ്റ്‌സ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 21വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച്മണി മുതല്‍ രാത്രി പന്ത്രണ്ടുമണി വരെയാണ് റമദാന്‍ നൈറ്റ്‌സ് നടക്കുക. പരാമ്പരാഗത വസ്ത്രങ്ങള്‍, ഭക്ഷണ വൈവിധ്യങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി പ്രദര്‍ശനത്തിനുണ്ട്.
വിശുദ്ധ റമദാൻ മാസത്തിലുടനീളം സന്ദര്‍ശകരുടെ ഷോപ്പിംഗ് ആവശ്യങ്ങള്‍ നിറവേറ്റുകയും ഈദ് അല്‍ ഫിത്തര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്യുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്സിസിഐ) ചെയര്‍മാനും എക്സ്പോ സെന്റര്‍ ഷാര്‍ജ ചെയര്‍മാനുമായ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു. 17 ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ പ്രായക്കാര്‍ക്ക് അനുയോജ്യമായ ഗെയിമുകള്‍ക്കായി പ്രത്യേക പ്രദേശവും സാംസ്‌കാരിക കലാ പ്രകടനങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, പാനീയങ്ങള്‍, ജനപ്രിയ റംസാന്‍ വിഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജും ഉണ്ട്.