ഇ-മൈഗ്രേറ്റ് വെബ് സൈറ്റ് പണിമുടക്കി; നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നെന്ന് പരാതി

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ് സൈറ്റ് പ്രവർത്തനക്ഷമല്ലെന്ന് പരാതി. തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവർക്ക് വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തത്തിനാൽ നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. വെബ്സൈറ്റ് പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് എംപിമാരായ ശശി തരൂരും, അബ്ദുൾ വഹാബും ആവശ്യപ്പെട്ടു.

വിദേശത്ത്​ ജോലിക്ക്​ പോകുന്നവർക്ക്​ ഇന്ത്യൻ വിദേശമന്ത്രാലയത്തി​​​​ന്റെ നിബന്ധന പ്രകാരം യാത്രക്ക്​ മുമ്പ്​ മന്ത്രാലയത്തി​​​​​ന്റെ ‘ഇ^മൈഗ്രേറ്റ്​ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം. എമിഗ്രേഷൻ ക്ലിയറൻസ്​ ആവശ്യമില്ലാത്ത (പാസ്​പോർട്ടിൽ ഇ.സി.എൻ.ആർ എന്ന്​ രേഖപ്പെടുത്തിയിട്ടുള്ള) വിഭാഗക്കാരായ മുഴുവനാളുകൾക്കും ഇത് ബാധകമാണ്. ഗൾഫ്​ ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക്​ തൊഴിൽ വിസകളിൽ പോകുന്നവർക്ക് ഇത് ബാധകമായതിനാൽ ഒട്ടനവധി പ്രവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാൽ സാങ്കേതിക തകരാർ പരിഹരിക്കാൻ നടപടി പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.