കുവൈത്ത്: ആയിരത്തിലധികം അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചു വിടും

ആയിരത്തിലധികം അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടിയായി കൂടുതൽ അധ്യാപകരെ പിരിച്ചുവിടാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലകൾ അവര്‍ക്ക് എത്ര അധ്യാപകരെ ആവശ്യമുണ്ടെന്നുള്ളത് മെയ് അവസാനത്തിന് മുമ്പ് അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ആണ് ഈ വാർത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്.

ബിരുദ യോഗ്യത നേടുന്ന പുതിയ കുവൈത്തി അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമാണിത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗിലും രണ്ടാം സ്കൂൾ ടേം അവസാനിച്ച ശേഷമാകും നടപടികളുണ്ടാവുക. പിരിച്ചുവിടുന്ന പ്രവാസി അധ്യാപകരുടെ എണ്ണം നിശ്ചയിക്കും. 143 അഡ്മിനിസ്‌ട്രേറ്റർമാർ ഉൾപ്പെടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ മറ്റൊരു ലിസ്റ്റ് തയാറാവുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു, അവരുടെ സേവനം ഇനി ആവശ്യമില്ലെന്നും അറിയിച്ചു.