Podcast -ക്യാപ്റ്റൻ ഇല്ലാത്ത തമിഴ് സിനിമ, പുരൈച്ചി കലൈഞ്ജർ ഇല്ലാത്ത തമിഴ് രാഷ്ട്രീയം; വിജയകാന്ത് വിടപറയുമ്പോൾ

“He lived with humanity in every action. He was the creator of innovative ideas in Tamilnadu politics. He had a helping hand extended to the poor. Fearless courage was his hallmark. Vijayakanth, a revolutionary artist who made his mark in both the fields of cinema and politics, will remain forever in our memories.” ഉലക നായകൻ കമൽഹാസൻ അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവുമായ വിജയകാന്തിനെ അനുസ്മരിച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചതിപ്രകാരമായിരുന്നു. ഒരു തമിഴ് പൊളിറ്റിക്കൽ ത്രില്ലെർ സിനിമയുടെ സകല സിംഫണികളും ചേർന്ന് പശ്ചാത്തലമൊരുക്കിയ ക്‌ളൈമാക്‌സിനൊടുവിൽ ജനലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി നാരായണൻ വിജയരാജ് അളകസ്വാമി എന്ന വിജയകാന്ത് വിട പറഞ്ഞിരിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് ചെന്നൈ കോയമ്പേടുള്ള ഡി.എം.ഡി.കെ. ആസ്ഥാന വളപ്പിലായിരുന്നു സംസ്കാരം. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച രാവിലെ മറീന കടൽക്കരയ്ക്കടുത്ത ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വെച്ച വിജയകാന്തിന്റെ മൃതശരീരം കാണാൻ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭർ എത്തി ചേർന്നു.തമിഴ് ദേശീയ വികാരത്തെ തീവ്രതയോടെ അഭ്രപാളികളിലെത്തിച്ച തമിഴകത്തിന്റെ സ്വന്തം ക്യാപ്റ്റൻ വിജയ്കാന്ത് എന്നന്നേക്കുമായി വിടവാങ്ങുമ്പോൾ, തമിഴ് രാഷ്ട്രീയത്തിനും സിനിമക്കും അയാൾ എന്തായിരുന്നു എന്നുകൂടി ഓർത്തെടുക്കേണ്ടതുണ്ട്.

ആരായിരുന്നു തമിഴ് മക്കൾക്ക് വിജയ്‌കാന്ത്‌ ?

പോഡ്കാസ്റ്റ് കേൾക്കാം:

https://anchor.fm/ribin-n-a6/episodes/ep-e2drhjs