സരീഫ ഗഫാരി: ഒരേ സമയം നിസ്സഹായതയുടെയും, പോരാട്ടത്തിന്റെയും മറ്റൊരു അഫ്ഘാൻ മുഖം

കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഒരു ഡോക്യുമെന്ററി ആണ് ‘In Her Hands'(2022). താലിബാൻ വീണ്ടും അഫ്ഘ്നിസ്ഥാനിൽ അധികാരം പിടിച്ച പശ്ചാത്തലത്തിൽ നെറ്റ്ഫ്ലിക്സ് പെട്ടന്ന് റിലീസ് ചെയുന്ന ഒരു കറന്റ് അഫയർ ഡോക്യൂമെന്ററി എങ്ങാനുമായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ വിശദമായി പരിശോധിച്ചപ്പോഴാണ് അത് ‘സാരീഫ ഗഫാരി’ എന്ന അഫ്ഘാൻ യുവതിയെ കുറിച്ചാണ് എന്ന് മനസിലായത്.

അഫ്ഘാനിസ്ഥാനിലെ ആദ്യത്തെ വനിതാ മേയർ ആണ് അവർ. ഏറ്റവും പ്രായം കുറഞ്ഞ മേയറും സാരീഫ തന്നെ. അതുണ്ടാക്കിയ ഒരു എക്സൈറ്റ്മെന്റ് കൊണ്ട് എന്തായാലും കാണണം എന്ന് തീരുമാനിച്ചു.. അപ്പോഴാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കോളത്തിൽ ഹിലരി ക്ലിന്റണും മകളുടെയൊക്കെ പേര് കണ്ടത്. ഇതിപ്പോ അമേരിക്കൻ പ്രൊപോഗണ്ട എങ്ങാനുമാണോ എന്ന് ആദ്യം തോന്നിയെങ്കിലും ഹൈപ്പർലിങ്കായി കുറെ ന്യൂസ് വായിച്ചപ്പോഴാണ് ഇവർ തന്നെ കഴിഞ്ഞ വർഷാവസാനം ഒരു ആത്മകഥ എഴുതിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നത്. എന്നാൽ ആദ്യം പുസ്തകം വായിക്കാമെന്നായി. അങ്ങനെയാണ് ഈ പുസ്തകം കയ്യിലെടുക്കുന്നത്.

ഒരു യുദ്ധം വന്നാൽ അതിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും സ്ത്രീകളെയുമാണ്. ഒരു conservartive, patriarchial, theocratic സ്വഭാവമുള്ള സൊസൈറ്റിയാണേൽ പറയുകയേ വേണ്ടാ. 1994 ലാണ് സാരീഫ ജനിക്കുന്നത്. അന്നേരം.. അധികാരത്തിൽ വന്ന മുജാഹിദീൻ ഫാക്ഷൻസ് തമ്മില്ലുള്ള സിവിൽ വാർ ആയിരുന്നു. കുട്ടിക്കാലത്ത്‌ താലിബാൻ വന്നു, coming of age പീരിയഡിൽ അമേരിക്കയും. ഇപ്പോൾ ഈ പുസ്തകം എഴുതുമ്പോൾ വീണ്ടും താലിബാൻ അധികാരത്തിലാണ്. പുസ്തകത്തിൽ ഏറ്റവും ഇമോഷണൽ ആയി വായിച്ച ഭാഗങ്ങൾ.. ഓരോ യുദ്ധ സമയത്തും ഇവർ അനുഭവിക്കേണ്ടി വരുന്ന പാലായനങ്ങളും ആ സമയത്തൊക്കെ ഇവർ എങ്ങനെയാണ് അവരുടെ വിദ്യാഭ്യാസത്തെ മുന്നോട്ട് കൊണ്ടുപോയതും ഒക്കെയാണ്.

ആദ്യത്തെ താലിബാൻ സർക്കാരിൽ സ്ത്രീകൾക്ക് സ്കൂളിൽ തന്നെ പോകാൻ പറ്റിയിരുന്നില്ല. സാരീഫയെ പോലുള്ള കുട്ടികൾ ബേസ്‌മെന്റിൽ ഇരുട്ടിൽ ഒരു വെളിച്ചവും കടക്കാനില്ലാത്ത സ്ഥലത്തൊക്കെ ഇരുന്ന് പഠിക്കേണ്ടി വന്നത് ഇവർ ഓർത്തെടുക്കുന്നുണ്ട്. കുറച് കാലം കഴിഞ് (അമേരിക്കയൊക്കെ വന്നപ്പോൾ).. ഇവർ സ്കൂളിൽ നിന്ന് തിരിച് വരുമ്പോൾ അടുത്ത് നിന്ന് ബോംബ് പൊട്ടിത്തെറിച് ഇവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. വീട്ടിൽ നിന്ന് അച്ഛൻ അപ്പോൾ തന്നെ സ്കൂളിൽ പോവുന്നത് നിർത്തിപ്പിച്ചു. പക്ഷെ ഇവർ സ്കൂളിലേക്ക് തിരിച്ചു പോകും എന്ന് തന്നെ ആണ് പറഞ്ഞത്. അതായത് അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇവർ സ്കൂളിലേക്ക് പോകും. വൈകുന്നേരം അച്ഛൻ തിരിച്ചു വരുന്നതിന് മുന്നേ ഇവർ സ്കൂളിൽ നിന്ന് നേരത്തെ ഇറങ്ങി വീട്ടിലേക്ക് വരും. പക്ഷെ ഇങ്ങനെ ഒരു വൈകുന്നേരം വീണ്ടും ബോംബ് ബ്ലാസ്റ്റിൽ ഇവർക്കു സാരമായ പരിക്ക് പറ്റി. പിന്നീട് അച്ഛന് ജോലിയിൽ നിന്ന് സ്ഥലം മാറ്റം കിട്ടി കാബൂൾ എത്തിയതിന് ശേഷമാണ് ഇവർക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു ഡിഗ്രി വിദ്യാഭ്യാസത്തിന് അവർ ഇന്ത്യയിൽ ചണ്ഡീഗഡിലെ പഞ്ചാബ് യൂണിവേഴ്സിറ്റിലേക്കാണ് വരുന്നത്. ആ സമയത്ത്‌ വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും അനുഭവിച്ച എതിർപ്പുകൾ ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

“I understand how a life defined by pain can still be marked with moments of joy; how the simple act of surviving as a woman in a place like Afghanistan, of learning how to read and write, and earning your own money, is a victory more significant than an Olympic gold.” – Chapter 4
അമേരിക്ക അഫ്ഘാനിസ്ഥാൻ കീഴടക്കി എന്ന് പറയുമ്പോൾ ,യഥാർത്ഥത്തിൽ കാബൂൾ മാത്രമേ അവരുടെ പൂർണ നിയന്ത്രണത്തിൽ ഉണ്ടായിരുന്നുള്ളു.. ബാക്കി മിക്ക ഗ്രാമങ്ങളിലൊക്കെ താലിബാൻ സപ്പോർട്ടിൽ തന്നെയാണ് അവിടെ ഭരണം നടന്നു പോയിരുന്നത്.

“For twenty years the US and the Afghan government had brashly claimed they were winning, holding up their control of Kabul as evidence that they reigned over the whole country. But even as the Taliban had disappeared from the capital it seeped into the fabric of Afghanistan, until it became part of its very chemistry.” (Chapter 8

അവിടെ മേയർ എന്ന പോസ്റ്റ് പബ്ലിക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്നതല്ല.. അത് ഗവണ്മെന്റ് ആണ് തീരുമാനിക്കുന്നത്. അതിന് പ്രത്യേക പരീക്ഷയും ഇന്റർവ്യൂ ഒക്കെ ഉണ്ട്. നമ്മുടെ നാട്ടിലെ സിവിൽ സർവീസ് പോസ്റ്റ് ഒക്കെ പോലെ. 2018 ൽ ഇവർ ആ എക്സാം പാസ്സ് ആയി. ഇവർ അപ്ലൈ ചെയ്ത ‘Wardak’ എന്ന സ്ഥലത്തിലെ ഗവർണ്ണർ ഉൾപ്പടെയുള്ളവരുടെ എതിർപ്പ് കാരണം 9 മാസത്തോളം ഇവരെ നിയമിക്കുന്നത് നിർത്തി വെച്ചു. പിന്നീട് അന്നത്തെ പ്രസിഡന്റ് ‘ഘാനി’ ഒക്കെ ഇടപെട്ടാണ് അവർക്ക് പോസ്റ്റ് ഔദ്യോഗികമായി കിട്ടുന്നത്. പിന്നീടുള്ള രണ്ടു വർഷത്തിൽ അവർക്ക് നേരെ പല വധശ്രമങ്ങൾ ഉണ്ടായി. അവരുടെ അച്ഛനെ വീട്ടിൽ കേറി വെടിവെച്ചു കൊന്നു. അങ്ങനെ രണ്ടര വർഷത്തിന് ശേഷം അവർ മേയർ സ്ഥാനം ഉപേക്ഷിച് കാബൂളിലെ ഡിഫെൻസ് മിനിസ്ട്രയിലേക്ക് വന്നു. 2021 ൽ താലിബാൻ വന്നപ്പോൾ അവർ ജർമനിയിലേക്ക് അഭയം തേടി.

“We did not know if we would ever be able to return. In my last moments on the soil of my homeland, I sang a song of exile, its lyrics a testament to Afghanistan’s pain:

I have become homeless
I have moved from one home to another
Without you, I have always been with sorrow, shoulder to shoulder
My only love, my existence
My poems and songs have no meaning without you
My land” (Chapter 8

ഇപ്പോൾ 2022 ൽ അവർ വീണ്ടും അഫ്‌ഗാനിസ്ഥാനിൽ തിരിച്ചു വന്നിട്ടുണ്ട്. ഇന്റർനാഷണൽ ഫണ്ടുകൾ ഉപയോഗപ്പെടുത്തി അവർ women education, jobs നോക്കെ വേണ്ടി അവിടെ പ്രവർത്തിക്കുകയാണ്. സ്വാഭാവികമായി താലിബാന്റെ എതിർപ്പും ഉണ്ട്. Indeed a intense, courageous memoir. ആ പുസ്തകം വായിച്ച സ്ഥിതിക്ക് ഒന്ന് കൂടി തീരുമാനിച്ചു. തീർച്ചയായും നെറ്ഫ്ലിക്സ് ഡോക്യൂമെന്ററി കൂടി കാണണം.