നാസയുടെ റോവർ ദൗത്യം വിജയം; പെ​ഴ്സി​വി​യ​റ​ൻ​സ് ചൊവ്വ തൊട്ടു

നാ​സ​യു​ടെ പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊവ്വയിൽ വിജയകരമായി ലാൻഡ് ചെയ്തു. ഏ​ഴു മാ​സ​ത്തെ യാ​ത്ര​യ്ക്ക് ഒടുവിൽ ഇന്ത്യൻ സമയം ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെയാണ് ചൊ​വ്വ​യി​ലെ ജെ​സ​റോ ഗ​ർ​ത്ത​ത്തി​ൽ പെ​ഴ്സി​വി​യ​റ​ൻ​സ് ഇ​റ​ങ്ങി​യ​ത്. പാ​ര​ച്യൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് പേ​ട​ക​ത്തി​ന്‍റെ വേ​ഗം കു​റ​ച്ചാ​ണ് റോ​വ​ർ ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​റും ഇ​ൻ​ജെ​ന്യു​റ്റി എ​ന്ന ചെറിയ ഹെ​ലി​കോ​പ്റ്റ​റു​മാ​യിരുന്നു ദൗ​ത്യ​ത്തി​ലു​ണ്ടായിരുന്നത്. മ​റ്റൊ​രു ഗ്ര​ഹ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തു​ന്ന ആ​ദ്യ ദൗ​ത്യ​മാ​ണി​ത്. 2020 ജൂ​ലൈ 30 ന് ​അ​റ്റ്ല​സ് 5 റോ​ക്ക​റ്റി​ലാ​ണു പെ​ഴ്സി​വി​യ​റ​ൻ​സ് വി​ക്ഷേ​പി​ച്ച​ത്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ചൊ​വ്വ​യി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ദൗ​ത്യ​മാ​ണി​ത്. യു​എ​ഇ​യു​ടെ​യും ചൈ​ന​യു​ടെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ചൊ​വ്വ​യെ വ​ല​യം വ​യ്ക്കു​ന്നു​ണ്ട്. ഭൂ​മി​യു​ടെ ഏ​റ്റ​വു​മ​ടു​ത്ത് ചൊ​വ്വ വ​ന്ന ജൂ​ലൈ​യി​ലാ​ണ് മൂ​ന്ന് പ​ദ്ധ​തി​ക​ളും വി​ക്ഷേ​പി​ച്ച​ത്. ഒ​രു ചെ​റിയ കാ​റി​ന്‍റെ വ​ലു​പ്പ​മു​ള്ള പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ൽ ജീ​വ​ൻ നി​ല​നി​ന്നി​രു​ന്നോ​യെ​ന്ന് പ​ഠ​നമാണ് പ്രധാനമായും ന​ട​ത്തുക. പ്ര​ദേ​ശ​ത്ത് ഏ​ഴ് അ​ടി താ​ഴ്ച​യി​ൽ ഖ​ന​നം ന​ട​ത്തി പേ​ട​കം മ​ണ്ണ്, പാ​റ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കും. 2031 ൽ ​ഈ സാംപിളുകൾ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹായത്താൽ ഭൂമിയിൽ എത്തിക്കാനാണ് നാസ ശ്രമിക്കുന്നത്

പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ഏ​ഴ് ഉപകരണങ്ങളും 23 കാ​മ​റ​ക​ളും ര​ണ്ട് മൊ​ക്രോ​ഫോ​ണും പേ​ട​ക​ത്തി​ലു​ണ്ട്. . 270 കോടി യു എസ് ഡോളറാണ് ചെലവ്.