കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇന്ത്യ നല്‍കുന്ന ധനസഹായം പ്രവാസികളായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് മിഡില്‍ ഈസ്റ്റിലുള്ള ഇന്ത്യന്‍ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു. ഇന്ത്യയിലുള്ള സാധാരണക്കാരാണ് ഏറെയും പ്രവാസ ജീവിതം നയിക്കുന്നത്. മിഡില്‍ ഈസ്റ്റിലുള്ള പ്രവാസികളെ കോവിഡ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികള്‍ ഒരുപാട് പേര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു, മരിച്ചുപോയ പ്രവാസികളുടെ കഠിനാധ്വാനത്തെ ആശ്രയിച്ചാണ് നാട്ടിലുള്ള ഇവരുടെ കുടുംബം കഴിയുന്നത്. ഇത്തരത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടംബാംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 50000 രൂപയുടെ ധന സഹായം നല്‍കണമെന്നാവശ്യപ്പെട്ടാണ് മിഡില്‍ ഈസ്റ്റിലുള്ള ഇന്ത്യന്‍ പ്രവാസി കൂട്ടായ്മ കത്തയച്ചത്.