സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. വിൻഡീസിനെതിരായ പരമ്പരയിൽ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു വി സാംസൺ ടീമിൽ തുടരും.വാഷിംഗ്ടൺ സുന്ദര്‍ പരിക്ക് മാറി തിരികെ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നുണ്ട്. ദീപക് ചഹാറും തിരികെ ടീമിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ത്രിപാഠിയെയും ടീമമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹരാരെ സ്പോർട്സ് ക്ലബ്- സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 18- വ്യാഴാഴ്ച ആണ് ആദ്യ മത്സരം.
3 ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം:
ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്. പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.