US
  • inner_social
  • inner_social
  • inner_social

ചൈനയില്‍ നിന്നുള്ള 12 സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 27 വിദേശ സ്ഥാപനങ്ങളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി

ചൈനയില്‍ നിന്നുള്ള 12 സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 27 വിദേശ സ്ഥാപനങ്ങളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. രാജ്യത്തിന്റെ ദേശീയ സുരക്ഷയും വിദേശ നയ താല്‍പ്പര്യങ്ങളും കണക്കിലെടുത്താണ് തീരുമാനം. ചൈനയെ കൂടാതെ ജപ്പാന്‍, പാകിസ്ഥാന്‍, സിംഗപ്പൂര്‍, റഷ്യ എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങളെയാണ് അമേരിക്കന്‍ വാണിജ്യ വിഭാഗത്തിന്റെ വ്യാവസായിക സുരക്ഷാ ബ്യൂറോയുടെ വിദേശ നിര്‍വ്വഹണ നിയന്തണങ്ങള്‍ ഭേദഗതി ചെയ്ത് കരിമ്പട്ടികയില്‍പ്പെടുത്തിയത്. ആഗോള വ്യവസായവും വാണിജ്യവും പിന്തുണയ്ക്കേണ്ടത് സമാധാനം, പുരോഗതി, മികച്ച വരുമാനമുള്ള തൊഴില്‍ എന്നിവയെ ആണെന്നും ദേശീയ സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്നവയെ അല്ലെന്നും യു.എസ് വാണിജ്യ സെക്രട്ടറി വ്യക്തമാക്കി.

നേരത്തെ ചാര സോഫ്റ്റ്‍വെയര്‍ പെഗാസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ യെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു, യുഎസ് രാജ്യതാൽപര്യത്തിനും വിദേശനയത്തിനും വിരുദ്ധമായി പ്രവർത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തത്, ഫ്രഞ്ച് സന്നദ്ധസംഘമായ ഫോ‍ർബിഡൻ സ്റ്റോറീസുമായി ചേർന്നു മാധ്യമപ്രവർത്തകർ പെഗസസ് വിവരച്ചോർച്ച പുറത്തുവിട്ട് 3 മാസത്തിനുള്ളിലാണ് യുഎസ് നടപടി.