ജര്‍മനിയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 20 പേര്‍ മരിച്ചു: നിരവധിപേരെ കാണാതായി

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. ഇതുവരെ 19 പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അനേകം പേർ വീടിന്റെ മേൽക്കൂരയിൽ കുടുങ്ങിയിരിക്കുകയാണ്. ഇന്റർനെറ്റും ഫോൺ ലൈനുകളും എല്ലാം താറുമാറായിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുണ്ടെന്ന് അന്താരാഷ്ട മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.

റൈന്‍ സീഗ് പ്രവിശ്യയിലെ സ്റ്റെയിന്‍ബാഷല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉള്‍പ്പെടെയുള്ള നാശനഷ്ടം ഇനിയും ഉയരാനാണ് സാധ്യത. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.