സർക്കാരിനെതിരായ വലിയ പ്രതിഷേധനങ്ങളുമായി മുന്നോട്ടെത്തിയിരിക്കുകയാണ് ക്യൂബ. ‘സ്വാതന്ത്ര്യം’ എന്ന് ആക്രോശിക്കുകയും സ്വേച്ഛാധിപത്യത്തെ തകർക്കുന്നതിനും പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലിനെ സ്ഥാനമൊഴിയാൻ ആഹ്വനം ചെയ്തും ആയിരക്കണക്കിനാളുകളാണ് ഞായറാഴ്ച ഹവാനയിൽ നിന്ന് സാന്റിയാഗോയിലേക്കുള്ള തെരുവ് പ്രതിഷേധത്തിൽ അണി നിരന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ക്യൂബയുടെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും കൊറോണ വൈറസ് അണുബാധയുടെ റെക്കോഡ് കുതിച്ചുചാട്ടവും അടിസ്ഥാന വസ്തുക്കളുടെ കുറവും പൗരസ്വാതന്ത്ര്യത്തിന് മേൽ വന്ന നിയന്ത്രണവുമെല്ലാം മൂലം ഉടലെടുത്ത സാമൂഹിക തകർച്ചയുടെ ഫലമായാണ് ഞായറാഴ്ചത്തെ പ്രതിഷേധം. സർക്കാർ സ്വീകരിച്ച പാൻഡെമിക്, സാമ്പത്തിക നടപടികൾ ക്യൂബയിലെ ജീവിതം കൂടുതൽ ദുഷ്കരമാക്കിയതായി പ്രതിഷേധക്കാർ പറയുന്നു. ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ വീട്ടിൽ വച്ച് ആളുകൾ മരിച്ചുവെന്ന് പറയുന്നവർ ഏറെയാണ്. #SOSCuba എന്ന ഹാഷ്‌ടാഗോട് കൂടി വലിയ സോഷ്യൽ മീഡിയ കാമ്പയിനുകൾ മുന്നോട്ടുപോകുകയാണ്. ഇതാരമൊരു നിർണായക സാഹചര്യത്തിൽ മനുഷ്യത്തപരമായ ഇടപെടൽ ഉണ്ടാകണമെന്നവർ ആവശ്യപ്പെടുന്നു.
ക്യൂബൻ സമ്പദ്‌വ്യവസ്ഥയുടെ എഞ്ചിനുകളിലൊന്നായ ടൂറിസത്തെ പ്രായോഗികമായി തളർത്തി, കൊറോണ വൈറസ് ദ്വീപിന്റെ സാമ്പത്തിക, സാമൂഹിക ജീവിതത്തെ ആഴത്തിൽ ഉലച്ചു. കൂടാതെ വർഷത്തിന്റെ തുടക്കത്തിൽ, സർക്കാർ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു പുതിയ പാക്കേജ് നിർദ്ദേശിച്ചു അത് വിലവർദ്ധനവിന് കാരണമായി. ഈ വർദ്ധനവ് അടുത്ത കുറച്ച് മാസങ്ങളിൽ 500% മുതൽ 900% വരെ ഉയരുമെന്ന് കൊളംബിയയിലെ പോണ്ടിഫിയ ജാവെരിയാന യൂണിവേഴ്സിറ്റി ഓഫ് കാലിയിലെ സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞായറാഴ്ചത്തെ പ്രതിഷേധം വളരെ നന്നായി പ്രചരിക്കപ്പെട്ടു. തലസ്ഥാനത്തുടനീളം മെഷീൻ ഗൺ ഘടിപ്പിച്ച പ്രത്യേക സേന ജീപ്പുകൾ, പകർച്ചവ്യാധി കാരണം മിക്ക പ്രതിഷേധക്കാരും രാത്രി 9 മണിക്ക് കർഫ്യൂ പ്രകാരം വീട്ടിലേക്ക് പോയതിനുശേഷവും പോലീസിന്റെ സാന്നിധ്യം കനത്തതായിരുന്നു. ക്യൂബ ഇത്തരത്തിൽ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ സർക്കാരും ക്യൂബൻ ജനതയും എങ്ങനെ പ്രതികരിക്കും എന്ന് ഉറ്റുനോക്കുകയാണ് ലോക ജനത.