യുഎസും ജപ്പാനും മറ്റ് 4 സമ്പദ്‌വ്യവസ്ഥകളും അടുത്ത 3 വർഷത്തിനുള്ളിൽ  തകിടം മറിഞ്ഞേക്കാമെന്ന് നോമുറ

കോവിഡ് മഹാമാരിയിൽ നിന്നും ഇതുവരെ വിമുകതരാകാത്ത സാഹചര്യത്തിൽ അടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ സൂചന നൽകുകയാണ് ചില സാമ്പത്തിക വിദഗ്ധർ. യുഎസ്, ജപ്പാൻ, തായ്‌വാൻ, ജർമ്മനി, സ്വീഡൻ. നെതർലാൻഡ്‌സ് എന്നീ ആറ് സമ്പദ്‌വ്യവസ്ഥകൾ അടുത്ത 12 പാദങ്ങളിൽ സാമ്പത്തിക പ്രതിസന്ധിക്ക് ഇരയാകുമെന്ന് തങ്ങളുടെ പ്രോപ്റൈറ്ററി ഈന്റിക്കേറ്റർ മുന്നറിയിപ്പ് നൽകുന്നുവെന്ന് നോമുറ റിപ്പോർട്ടിൽ പറയുന്നു. കോവിഡ്-19 സെൻട്രൽ ബാങ്കുകളെ നിരക്ക് കുറയ്ക്കാനും ക്യൂഇ (ക്വാണ്ടിറ്റേറ്റീവ് ഈസിങ്) ആഴത്തിൽ പരിശോധിക്കാനും നിർബന്ധിതരാക്കി, സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനകൾ ഉണ്ടായിരുന്നിട്ടും മിക്കവരും ഈ ക്രമീകരണം നിലനിർത്തിപ്പോന്നു എന്ന് ജപ്പാൻ ആസ്ഥാനമായുള്ള നോമുറ നിക്ഷേപ ബാങ്കിന്റെ റിപ്പോട്ടിൽ ചൂണ്ടി കാണിക്കുന്നു.

ആഭ്യന്തര പ്രൈവറ്റ് ക്രെഡിറ്റ് – ജി ഡി പി അനുപാതം, ബാദ്ധ്യത-സേവനം അനുപാതം, യഥാർത്ഥ ഓഹരി വില, യഥാർത്ഥ വസ്തു വില ,യഥാർത്ഥ വിനിമയ നിരക്ക് എന്നീ അഞ്ച് ഡാറ്റ സെറ്റ് ഉപയോഗിച്ച്  നോമുറ ഈ ആറ് രാജ്യത്ത് വന്നേക്കാവുന്ന പ്രതിസന്ധി സൂചകം-  ‘കസാന്ട്രാ’ രൂപപ്പെടുത്തിയിരുന്നു. 40 സമ്പദ്‌വ്യവസ്ഥകളുടെ സാമ്പിളിൽ നിന്നും 1990 മുതൽ പിന്നീടുണ്ടായ 53 പ്രതിസന്ധികളിൽ മൂന്നിൽ രണ്ട് ഭാഗവും കസാന്ദ്ര കൃത്യമായി സൂചിപ്പിച്ചിരുന്നു. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയുടെ ആസന്നമായ അപകടമില്ലെന്നും സൂചകം കാണിക്കുന്നു. രാജ്യത്തിന്റെ എല്ലാ പാരാമീറ്ററുകളും അപകട രേഖയ്ക്ക് താഴെയാണെന്നും ഡാറ്റ സൂചിപ്പിക്കുന്നു.