ഇന്ത്യ പ്രാദേശികമായും ആഗോളതലത്തിലും യുഎസിന് വളരെ പ്രാധാന്യമുള്ള പങ്കാളിയാണെന്നും സാമ്പത്തിക-നയതന്ത്ര, മേഖലകളിലും രാജ്യങ്ങളുടെ സുരക്ഷാ സംബന്ധിച്ച വിഷയങ്ങളിലും അമേരിക്ക ഇന്ത്യയുമായി പ്രവർത്തിക്കുന്നുണ്ടെന്നും അതുപോലെ കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ ഇന്ത്യയെ സഹായിക്കാൻ യുഎസ് നിരവധി നടപടികൾ സ്വീകരിച്ചതായും വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
ഏപ്രിൽ, മെയ് മാസങ്ങളിൽ ഇന്ത്യ കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗവുമായി പ്രതിദിനം 3,00,000 ലധികം പുതിയ കേസുകളുമായി പൊരുതി. മെഡിക്കൽ ഓക്സിജന്റെയും, കിടക്കകളുടെയും അഭാവത്തിൽ ആശുപത്രികൾ വലിയ പ്രതിസന്ധി നേരിട്ടു. മെയ് പകുതിയോടെ, ഇന്ത്യയിൽ പുതിയ കൊറോണ വൈറസ് കേസുകൾ പ്രതിദിനം 4,12,262 പുതിയ അണുബാധകളുമായി റെക്കോർഡ് ഉയരത്തിലെത്തി.മെയ് മാസത്തിൽ പ്രസിഡന്റ് ജോ ബിഡൻ ഇന്ത്യയ്ക്ക് 100 മില്യൺ ഡോളർ മൂല്യമുള്ള കോവിഡ് -19 സഹായം പ്രഖ്യാപിച്ചു. അതിനോടൊപ്പം കൊറോണ വൈറസുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്കായി യുഎസ്-ഇന്ത്യ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഫൌണ്ടേഷൻ 1.2 മില്യൺ ഡോളറിലധികം സമാഹരിക്കുകയും ഏകദേശം 120 വെന്റിലെറ്റേർസും 1000 ഓക്സിജൻ ചേംബേഴ്സും ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു. കൂടാതെ, പ്രസിൻഡന്റ് ബിഡൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് 25 ദശലക്ഷം കോവിഡ് -19 ഷോട്ടുകൾ അയയ്ക്കാനുള്ള ഭരണകൂട തീരുമാനത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചതു പ്രകാരം ഇന്ത്യ അമേരിക്കൻ വാക്സിന്റെ ഗണ്യമായ ഒരു സ്വീകർത്താവായിരിക്കും.
ജൂൺ 4 ന് പതിനായിരക്കണക്കിന് ഡോസ് കോവിഡ് -19 വാക്സിനുകൾ ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെക്കുറിച്ചറിയിക്കാൻ ഉപരാഷ്ട്രപതി കമല ഹാരിസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി വിളിച്ചിരുന്നു.