US
  • inner_social
  • inner_social
  • inner_social

സൈനികർക്ക് വാക്സിൻ നിർബന്ധം: തീരുമാനം അംഗീകരിച്ച്‌ അമേരിക്കൻ പ്രസിഡണ്ട്‌ ജോ ബൈഡൻ

തികളാഴ്ച അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രഖ്യാപിക്കുകയും പ്രഡിഡന്റ് അംഗീകരിക്കുകയും ചെയ്ത പദ്ധതി പ്രകാരം സെപ്റ്റംബർ 15മുതൽ അമേരിക്കൻ സൈനികർക്ക് വാക്സിൻ നിർബന്ധമാക്കി. അവസാന തിയ്യതി സെപ്റ്റംബർ 15ൽ നിന്ന് ഉയർത്തണമെങ്കിൽ യു എസ് വാക്സിൻ റഗുലേറ്ററിയുടെ അംഗീകാരം ആവശ്യമാണ്‌.

രാജ്യത്തെ പ്രതിരോധിക്കാൻ നമുക്ക് ആരോഗ്യമുള്ളവരും സുസജ്ജവുമായി ഒരു സൈന്യം ആവശ്യമാണ്. എല്ലാ മിലിട്ടറി, സിവിലിയൻ ഉദ്യോഗസ്തരും ജീവനക്കാരും വാക്സിൻ എടുത്ത് സുരക്ഷിതരാവാൻ ആഹ്വാനം ചെയ്യുന്നു “. പ്രതിരോധ സെക്രട്ടറി ലോയ്‌സ് ഓസ്റ്റീൻ പറഞ്ഞു. അടുത്ത ഏതാനും ആഴ്ചക്കുള്ളിൽ സൈനിക സേവനങ്ങൾക്ക് തയ്യാറാകാനും അവർക്ക് എത്ര വാക്സിനുകൾ ആവശ്യമുണ്ടെന്ന് നിർണയിക്കാനും ഈ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നും ഓസ്റ്റീൻ വാർത്താ കുറിപ്പിൽ പറയുന്നു.ലോകത്തിലെ മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വാക്സിൻ നയത്തിൽ സമാനമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പദ്ധതി കാരണമായേക്കും.

പുതിയ തീരുമാന പ്രകാരം കോവിഡ് 19 വാക്സിൻ സൈനികർക്ക് ഇതിനകം ലഭിക്കേണ്ട മറ്റു കുത്തിവെപ്പുകളുടെ പട്ടികയിലേക്ക് ചേർക്കും. ലോകമെമ്പാടുമുള്ള സേനാംഗങ്ങൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ സ്ഥിതിഗതികൾക്കനുസരിച്ച് അമേരിക്ക അംഗീകരിച്ച 17വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചാൽ മതിയാകും.ഡ്യൂട്ടിയിൽ സജീവമായ നാവികരിൽ 74% പേരും വ്യോമസേനയിൽ 65%ഉം റിസർവ് സൈനികരിൽ 60%പേരും ആദ്യ ഡോസ് കുത്തിവെപ്പ് നേടി. ആകെ സൈനികരിൽ 50%ത്തോളം പേർ ആദ്യ ഡോസ് നേടിയതായി പെന്റ ഗൺ അവകാശപ്പെട്ടു.