US
  • inner_social
  • inner_social
  • inner_social

മയാമിയിൽ കെട്ടിടം ഇടിഞ്ഞു വീണു; നാല് മരണം, നിരവധി പേരെ കാണാനില്ല

അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമിയിൽ പന്ത്രണ്ടു നില കെട്ടിടം തകർന്നു വീണ് വൻ അപകടം സംഭവിച്ചു. കാണാതായവരുടെ എണ്ണം 159 ആണെന്ന് അധികൃതർ പറയുന്നു. നാല് പേർ മരിച്ചു. കുറഞ്ഞത് 102 പേരെ ഇപ്പോൾ കണക്കാക്കിയിട്ടുണ്ട്, എന്നാൽ എത്രപേർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നുവെന്ന് കൃത്യമായി നിശ്ചയമില്ല.

കെട്ടിടം തകരാൻ കാരണമായത് എന്താണെന്ന ചോദ്യങ്ങൾ ഇപ്പോൾ വളരുകയാണ്. രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഗവർണർ ഡിസാന്റിസ് വെള്ളിയാഴ്ച സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന് ശേഷം കെട്ടിടത്തിന്റെ തകർച്ച സംബന്ധിച്ച കാര്യങ്ങളെ പറ്റി പൂർണ്ണ അന്വേഷണം ആരംഭിക്കും. ലാറ്റിനമേരിക്കൻ കുടിയേറ്റക്കാരിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രസ്തുത രാജ്യങ്ങളിലെ കോൺസുലേറ്റുകളിൽ ലഭിക്കുന്ന വിവരം. ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനമാണ് നഗരത്തിലുണ്ടായത്. ഇതേത്തുടർന്ന് ചെറിയ തീപിടിത്തവുമുണ്ടായെങ്കിലും ഉടൻ തന്നെ അഗ്നിശമന സേന എത്തി തീയണച്ചു. 

12 നില കെട്ടിടം തകർന്നത് എങ്ങനെയെന്ന് അറിയാൻ ആളുകൾക്ക് അവകാശമുണ്ടെന്ന് ഗവർണർ പറഞ്ഞു. ഫ്ലോറിഡയ്ക്കായി അടിയന്തര പ്രഖ്യാപനത്തിന് പ്രസിഡന്റ് ജോ ബിഡൻ അംഗീകാരം നൽകി. അതായത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (ഫെമ) സംസ്ഥാന ഏജൻസികളെ സഹായിക്കും.