കോവിഡ് -19 കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെത്തുടർന്ന് ഏതാനും രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള പാസഞ്ചർ ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ കോളുകൾകൊണ്ട് നിറയുകയാണ് എമിറേറ്റ്സ് കസ്റ്റമർ സർവീസ് ഹെൽപ്പ്ലൈനുകൾ. ഒടുക്കം അടുത്ത 48 മണിക്കൂറിനുള്ളിൽ യാത്രയുമായി ബന്ധപ്പെടുന്ന സംശയങ്ങൾ അല്ലെങ്കിൽ പിന്നീട് വിളിക്കാൻ അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ എയർലൈൻ.
കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം ഫ്ലൈറ്റ് റദ്ദാക്കപ്പെടുകയോ റൂട്ട് സസ്പെൻഷനുകൾ ബാധിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഫ്ലൈറ്റുകൾ പുനരാരംഭിക്കുമ്പോൾ എയർലൈനുമായോ അല്ലെങ്കിൽ ബുക്കിങ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും അതുപോലെ പാകിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും ജൂലൈ 15 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എമിറേറ്റ്സ് അറിയിച്ചു. സൗദി അറേബ്യയിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, പുതുക്കിയ പ്രസിദ്ധീകരിച്ച കോവിഡ് -19 അനുസരിച്ചുള്ള നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ യാത്രാ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.