ഫൊക്കാന കൺവൻഷൻ 2022 ജൂലൈ 7 മുതല്‍ 10 വരെ; രജിസ്ട്രേഷൻ ആരംഭിച്ചു

2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്ലോറിഡയിലെ ഓർലാണ്ടോ ഹിൽട്ടൺ ഗ്രൂപ്പിന്റെ ഡബിൾ ട്രീ ഹോട്ടലിൽ നടത്തുന്ന ഫൊക്കാനാ നാഷനല്‍ കണ്‍വന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും, രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ സംഘാടകർ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫാമിലി രജിസ്‌ട്രേഷന് 4 അംഗങ്ങളുള്ളവർക്കു $ 1550.00 ആണ്, എന്നാൽ നവംബർ ഒന്നിന് മുൻപ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ $ 1395 മാത്രമേ ഉള്ളു , മൂന്ന് പേരുള്ള ഫാമിലിക്ക് $ 1400 , ഇളവുകൾ അനുസരിച്ചു $ 1195 ഉം രണ്ടു പേരുള്ള ഫാമിലിക്ക് $ 1250 ഉം ഇളവുകൾ അനുസരിച്ചു $ 995 മാത്രം കൊടുത്താൽ മതിയാകും. ഈ ഇളവുകൾ 2021 നവംബർ-1 ന് ശേഷം ഉണ്ടായിരിക്കുന്നതല്ല.

ഫൊക്കാന റജിസ്ട്രേഷൻ fokanaonline.org എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. പേമെന്റ് Zelle, ചെക്ക്, ക്രെഡിറ്റ് കാർഡ് എന്നീ മാർഗങ്ങളിലൂടെ പേ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ തന്നെ ഈമെയിലുടെ രജിസ്ട്രേഷന്റെ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.