ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത് അമേരിക്കയുടെ (ലാന) സാഹിത്യ അവാർഡ് നിർണ്ണയത്തിലേക്ക് കൃതികൾ ക്ഷണിച്ചു

ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത് അമേരിക്കയുടെ (ലാന) 12–ാം ദേശീയ കൺവെൻഷനോടനുബന്ധിച്ച് ലാനാ സാഹിത്യ അവാർഡ് നിർണ്ണയത്തിലേക്ക് കൃതികൾ ക്ഷണിച്ചു. നേരത്തെ ലാനാ പ്രസിഡന്റ് ജോസെൻ ജോർജ് ഇത് സംഭവിച്ച അറിയിപ്പ് നടത്തിയിരുന്നു. നോവൽ, കഥാസമാഹരം, കവിതാ സമാഹാരം എന്നീ വിഭാഗങ്ങളിലുള്ള രചനകൾക്കാണ് ലാനാ അവാർഡുകൾ സമ്മാനിക്കുന്നത്. അവാർഡിനു സമർപ്പിക്കുന്ന പുസ്തകങ്ങൾ 2019, 2020, 2021 വർഷങ്ങളിലേതിലെങ്കിലും ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം. ലാനാ 2021 കൺവൻഷനിൽ പങ്കെടുക്കുന്ന ലാനാ അംഗങ്ങളുടെ കൃതികൾ മാത്രമാണ് പരിഗണിക്കുക. 2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച്ച രാത്രി 12 മണിയ്കൂള്ളിൽ (അമേരിക്കൻ സെൻട്രൽ ഡേ ലൈറ്റ് ടൈം) സമർപ്പിക്കുന്ന കൃതികളാണ് പരിഗണിക്കുക എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

സാഹിത്യ നിരൂപകർ മാത്രമുള്ള വിധികർതൃസമിതിയാണ് (ജഡ്ജിങ്ങ് പാനൽ) അവാർഡിനർഹരെ നിശ്ചയിക്കുക. ലാനാ അഡ്വൈസറി കമ്മിറ്റി ( ഉപദേശക സമിതി)യാണ് ജഡ്ജസ് പാനലിനെ തിരഞ്ഞെടുക്കുക. ലാനയുടെ ഏതെങ്കിലും കമ്മിറ്റികളിൽ അംഗങ്ങളായുള്ളവരുടെ രചനകൾ അവാർഡുകൾക്ക് പരിഗണിക്കുന്നതല്ല. ജഡ്ജിങ് പാനലിന്റെ വിധി അന്തിമമായിരിക്കും. കൃതികൾ അയക്കേണ്ടത് ലാനാ അഡ്വൈസറി കമ്മിറ്റി പ്രസിഡൻ്റും മുൻ ലാനാ പ്രസിഡൻ്റും സാഹിത്യകാരനുമായ ജോൺ മാത്യുവിൻ്റെ മേൽവിലാസത്തിലേക്കാണ്. John Mathew, 17907 Adobe Trace Lane, Houston TX 77084-3993, Phone: 281 815 5899. പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ വീതം അയയ്ക്കണം. ലാനയുടെ വെബ് സൈറ്റ് (http://lanalit.org)ലും ഫേസ്ബുക്ക് പേജിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.