ഗൾഫ് രാജ്യങ്ങൾ നാളെ ബലി പെരുന്നാളിനെ വരവേൽക്കും. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും പെരുന്നാൾ ആഘോഷം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഗൾഫിലെ പ്രവാസി സമൂഹം. കേരളത്തിൽ മറ്റന്നാളാണ് പെരുന്നാൾ. പ്രവാചകൻ ഇബ്റാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കലാണ് ബലി പെരുന്നാൾ. കോവിഡ് നിയന്ത്രണങ്ങളോടെ ഇക്കുറി സൗദി, യു.എ.ഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാൾ നമസ്കാരം നടക്കും.പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ അവധിക്ക് ശേഷവും കോവിഡ് കേസും മരണങ്ങളും വർധിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രതയിലാണ് പെരുന്നാൾ ആഘോഷം. ബലി പെരുന്നാള്‍ ദിവസം യുഎഇയിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാള്‍ നമസ്‍കാരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നമസ്‍കരവും അതിന് ശേഷമുള്ള ഖുത്തുബയും (പ്രഭാഷണം) ഉള്‍പ്പെടെ പരമാവധി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. നമസ്‍കാരശേഷം ഹസ്‍തദാനം ചെയ്‍തും പരസ്‍പരം ആലിംഗനം ചെയ്‍തും ആശംസകള്‍ പങ്കിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നമസ്‍കാരത്തിന് മുമ്പോ ശേഷമോ കൂട്ടംകൂടാന്‍ വിശ്വാസികളെ അനുവദിക്കില്ല. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60ന് വയസിന് മുകളില്‍ പ്രായമുള്ളവരും വീടുകളില്‍ തന്നെ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതെ സമയം ഒമാനിൽ പെരുന്നാളിന് സമ്പൂർണ ലോക്ക്ഡൗൺ ആരംഭിക്കും. പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്നാണ് നിർദേശം. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്കാരത്തിന് എത്താൻ അനുമതി നൽകിയിട്ടുണ്ട്. ഒമാനിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാരായ വിദേശികള്‍ക്കും സ്വന്തം വീടുകള്‍ക്കുള്ളില്‍ മാത്രമൊതുങ്ങുന്ന ആദ്യ അനുഭവമായിരിക്കും ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ആഘോഷം.