വൻസ്രാവുകളുടെ കിതപ്പും, ചെറുമീനുകളുടെ കുതിപ്പും: യൂറോ 2020 ഒരു താത്വിക അവലോകനം

ആമുഖം

മൂന്ന് വർഷം മുമ്പ് വരെ ഒരു ഫൂട്‌ബോൾ ടീം എന്ന നിലയിൽ ചരിത്രത്തിലെ തന്നെ ദയനീയ സ്ഥിതിയിലെത്തിയ ടീമാണ് ഇറ്റലി. കളിച്ച 34 കളികളൊന്നിൽ പോലും തോൽവി വഴങ്ങാത്ത, വിജയശ്രീലാളിതരായി ഉദിച്ചുയർന്ന് തങ്ങളുടെ വീണ്ടെടുപ്പിന്റെ കപ്പ് എടുത്ത ഇറ്റലിയെയാണ് 2021ൽ നാം കാണുന്നത്. കൊറോണയെന്ന മഹാമാരിക്ക് ശേഷമാദ്യമായി ഫുട്‌ബോൾ പ്രേമികളായ വലിയ തോതിലുള്ള കാഴ്ച്ചക്കാരുമായാണ് യൂറോ 2020 ആരംഭിച്ചത്. ടൂർണമെന്റിലെ കറുത്ത കുതിരകൾ എന്നറിയപ്പെട്ടിരുന്ന തുർക്കിയെ തോൽപ്പിച്ചാണ് ഇറ്റലി തങ്ങളുടെ കപ്പിലേക്കുള്ള പ്രയാണമാരംഭിച്ചത്. യൂറോയിലെ ആ വർഷത്തെ ആദ്യ മൽസരവുമതായിരുന്നു. മൽസരത്തിൽ ഒരു ഗോൾ മാത്രമടിച്ച തുർക്കിയാകട്ടെ യൂറോയിലെ തന്നെ ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമായി. ഇറ്റലി, ബെൽജിയം, നെതർലാൻഡ്‌സ്, സ്വീഡൻ,ഫ്രാൻസ്, ഇഗ്ലണ്ട് എന്നീ ടീമുകൾ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലേക്കെത്തിയപ്പോൾ, വേൽസ്, ഡെന്മാർക്ക്, ഓസ്ട്രിയ, ക്രൊയേഷ്യ, സ്‌പെയിൻ, ജെർമനി തുടങ്ങിയ രാജ്യങ്ങൾ പോയന്റ് നിലയിൽ രണ്ടാമതായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സ്വിറ്റ്‌സർലൻഡ്, ഉക്രെയ്ൻ, ചെക്ക് റിപ്പബ്ലിക്, പോർച്ചുഗൽ എന്നിവർ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി.

മരണഗ്രുപ്പ്

ഗ്രൂപ്പ് ഘട്ടത്തിൽ തരണം ചെയ്യാൻ ഏറ്റവും അപകടം പിടിച്ചതായി കണക്കാക്കപ്പെട്ട ഗ്രൂപ്പായിരുന്നു ഗ്രൂപ്പ് എഫ്, ടൂർണമെന്റിലെ ശക്തമായ ടീമുകളെല്ലാം ഈ ഗ്രൂപ്പിലായത് കൊണ്ട് തന്നെ കനത്ത മൽസരങ്ങൾ പ്രതീക്ഷിക്കപെട്ടിരുന്നു. പ്രതീക്ഷകൾക്കൊത്തുയരാൻ ഈ ഗ്രൂപ്പിലെ മൽസരങ്ങൾക്കും സാധിച്ചു. മാത്രമല്ല ഹംഗറി തങ്ങളുടെ അസാമാന്യവും ചടുലവുമായ കളിയാൽ പോർച്ചുഗൽ, ഫ്രാൻസ്, ജെർമനീ എന്നീ ടീമുകൾക്ക് പോലും വെല്ലുവിളിയുയർത്തി. എല്ലാ മൽസരങ്ങളും ഉയർന്ന നിലവാരത്തിലുള്ളവയായിരുന്നു. ലോകമാകമാനമുള്ള ഫുട്‌ബോൾ പ്രേമികൾക്ക് കാൽപന്തുകളിയുടെ അസാമാന്യമായ അനുഭവമാണ് ഇത്തവണത്തെ യൂറോകപ്പ് കാലം സമ്മാനിച്ചത്. ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടാഴ്ച്ചക്കാലമാണ് മരണ ഗ്രൂപ്പ് തങ്ങളുടെ ആരാധകർക്ക് നൽകിയത്. പതിനാറാം റൗണ്ടിലേക്ക് ആരൊക്കെ കടക്കുമെന്ന് ഗ്രൂപ്പിലെ അവസാന മൽസരം കഴിയുന്നത് വരെ പ്രവചനം അസാധ്യമായിരുന്നു. എല്ലാ മൽസരങ്ങളും തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ അതിശയകരമെന്നോണം ഗ്രൂപ്പ് എഫിലെ എല്ലാ ടീമുകളും പതിനാറാം റൗണ്ടിൽ പുറത്തേക്ക് പോയി.

ടൂർണമെന്റിൽ ശ്രദ്ധിക്കപെട്ട കളിക്കാർ

യുവേഫ യൂറോ 2020 ലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരസ്ഥമാക്കി. നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റുമാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. പാട്രിക്ക് ഷിക്ക്(ച്ചെക് റിപബ്ലിക്ക)ും തതുല്യമായ ഗോളുകളുണ്ടെങ്കിലും മൽസരങ്ങളുടെ എണ്ണകുറവാണ് റൊണാൾഡൊയെ ഗോൾഡൻബൂട്ടിന് അർഹനാക്കിയത്.എന്നിരുന്നാലും പാട്രിക്ക് ഷിക്ക്(ച്ചെക് റിപബ്ലിക്ക) ടൂർണമെന്റിലെ തന്നെ ഏറ്റവും നീളം കൂടിയ ഗോളടിച്ച് ഗോൾ ഓഫ് ദി ടൂർണമെന്റ് അവാർഡ് കരസ്ഥമാക്കി, സ്‌കോട്ട്‌ലാന്റുമായുള്ള മൽസരത്തിലാണ് പാട്രിക്ക് ഷിക്ക് ഈ ഗോളടിച്ചത്.ടൂർണമെന്റിൽ ആകെ 11 ഗോളുകൾ നേടി, ഇത് യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ മുൻ പതിപ്പുകളുടെ ആകെത്തേക്കാൾ കൂടുതലാണ്.സ്വിറ്റ്‌സർലാന്റ് കളിക്കാരാനായ സ്റ്റീവൻ സൂബർ ടൂർണമെന്റിലെ പ്ലേമേക്കറായി തിരഞ്ഞെടുക്കപെട്ടു, നിലവിലെ ചാമ്പ്യൻമാരായിരുന്ന1 ഫ്രാൻസിനെ പതിനാറാം റൗണ്ടിൽ സ്വിറ്റ്‌സർലാന്റ് നോക്ക് ഔട്ട് ചെയ്തിരുന്നു.

ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ സ്പെയിനിന്റെ 18 കാരനായ മിഡ്ഫീൽഡ് ഓർക്കസ്‌ട്രേറ്റർ പെഡ്രിയായിരുന്നു. അദ്ദേഹത്തിന്റെ മികച്ച പ്രകടനം പരക്കെ പ്രശംസ പിടിച്ചുപറ്റി. ടൂർണമെന്റിലെ തന്നെ ഏറ്റവും ആവേശകരമായ പ്രകടനം പുറത്തെടുത്ത കൗമാര പ്രതിഭയായിരുന്നു അദ്ദേഹം. ഇഗ്ലണ്ടിനെതിരായുളള ഷൂട്ടൗട്ടിൽ ഇറ്റലിയുടെ രക്ഷകനായത് ഗോളിയായ ഗിയാൻലൂഗി ഡൊണ്ണൂരമ്മ. വലിയ അഭിനിവേശത്തോടും പ്രതിഭയോടു് കൂടി അയാൾ അസൂറികളുടെ വല കാത്തു. ഈ ടൂർണമെന്റിൽ മൊത്തമായി 719 മിനുട്ട് അദ്ദേഹം മൈതാനത്തുണ്ടായിരുന്നു. ഇത്തവണത്തെ യൂറോയിൽ ഒരു കളിക്കാരൻ കളിക്കുന്ന ഏറ്റവും ഉയർന്ന സമയമാണിത്. എന്നിട്ടും ഗ്രൂപ്പ് ഘട്ടങ്ങളിൽ അദ്ദേഹം ഒരു ഗോൾ പോലും വഴങ്ങിയില്ല. ഇറ്റലിയുടെ ദേശീയ ടീമിന്റെ വിജയത്തിൽ ഡൊണ്ണൂരമ്മ വഹിച്ച പ്രധാന പങ്കും കണക്കിലെടുത്ത് ഡൊണ്ണരുമ്മ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപെട്ടു. അതോടെ യൂറോ കപ്പിന്റെ ചരിത്രത്തിൽ ടൂർണമെന്റിന്റെ താരമാവുന്ന ആദ്യ ഗോൾ കീപ്പറായി ഇറ്റാലിയൻ ഗോൾ ഗോൾ കീപ്പർ ഡൊണ്ണരുമ്മ. ടൂർണമെന്റിൽ വെറും 2 ഗോളുകൾ മാത്രം വഴങ്ങി 5 ക്ലീൻ ഷീറ്റുകളുമായി ഗോൾഡൻ ഗ്ലൗ അവാർഡ് ജോർദാൻ പിക്ക്‌ഫോർഡ് നേടി. ഇഗ്ലണ്ടിനെ യൂറോയിൽ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പിക്ക് ഫോർഡ്, പ്രധാനപെട്ട പല സേവുകളും ടൂർണമെന്റിൽ നടത്തിയിട്ടുണ്ട്.

വിംഗ് ബാക്കുകളുടെ അസാമാന്യ പ്രകടനങ്ങൾ കൊണ്ട് ഇത്തവണത്തെ യൂറേ ശ്രദ്ധേയമാണ്. ജോവാകിം മാഹ്ലെ, റോബിൻ ഗോസെൻസ്, ഡെൻസൽ ഡംഫ്രീസ്, ലൂക്ക് ഷാ, സ്പിനാസോള തുടങ്ങിയവർ അവരവരുടെ ടീമുകളുടെ ആക്രമണത്തിന് മൂർച്ച കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിച്ചവരാണ്. പ്രതിരോധത്തിന് ആക്കം കൂട്ടിയ മദ്ധ്യനിരയും ടൂർണമെന്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. മദ്ധ്യനിരയുടെ ചടുലതയും, കളിയെ നിയന്ത്രിക്കുന്നതിലുളള പങ്കും തികച്ചും ആകർഷീണയമായിരുന്നു. ഹോജ്‌ബെർഗും ഡെലാനിയും (ഡെൻമാർക്ക്), ഷാക്കയും ഫ്രീലറും (സ്വിറ്റ്‌സർലൻഡ്), ജോർജിൻഹോയും വെരാട്ടിയും (ഇറ്റലി), പെഡ്രി, ബസ്‌ക്വറ്റ്‌സ് (സ്പെയിൻ), റൈസ് ആൻഡ് ഫിലിപ്‌സ് (ഇംഗ്ലണ്ട്) എന്നിവ മിഡ്ഫീൽഡിൽ ശ്രദ്ധിക്കപെട്ടവരായിരുന്നു. ഗോൾകീപ്പർമാരുടെ ഭാഗത്തുനിന്നുള്ള മികച്ച പ്രകടനങ്ങൾക്കും ഇക്കൊല്ലം യൂറോ വേദിയായി. അതിൽ എടുത്ത് പറയേണ്ട പേരുകളിലൊന്നാണ് യാൻ സോമ്മർ, കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായിരുന്ന ഫ്രാൻസിനെ പുറത്താക്കുന്നതിൽ സോമ്മർ വഹിച്ച പങ്കും, ടൂർണമെന്റിലെ അയാളുടെ മൊത്തത്തിലുള്ള പ്രകടനവും ലോകോത്തരമായിരുന്നു. വാക്ലിക്, ഹ്രഡെക്കി, ഷ്‌മൈചെൽ, ഓൾസൻ, പട്രീഷ്യോ, ഗുലാക്‌സി എന്നിവരും യൂറോയിലെ മികച്ച പ്രകടനത്തിന് അഭിനന്ദനം അർഹിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, കെവിൻ ഡി ബ്രൂയിൻ, പോൾ പോഗ്ബ, ടോണി ക്രൂസ്, ഹാരി കെയ്ൻ, ബോണൂച്ചി-ചിയേലിനി, റൊമേലു ലുകാകു, മോഡ്രിക് തുടങ്ങിയ ലോകോത്തര കളിക്കാരിൽ നിന്ന് ഇതിനകം മികച്ച പ്രകടനം കാഴ്ചവച്ചു.മെംഫിസ് ഡിപെ, സ്റ്റെറിലിംങ്, ഡാനി ഓൽമോ, ഫോർസ് ബെർഗോ എന്നിവരും ഈ പട്ടികയിലേക്ക് ചേർക്കാവുന്നവരാണ്, ഇവരുടെ ടീമുകൾ തുടർന്നുള്ള റൗണ്ടുകളിൽ മോശം പ്രകടനമാണ് കാഴ്ച്ച വച്ചതെങ്കിൽ കൂടി,ഇവരുടെ പ്രകടനങ്ങൾ എടുത്ത് പറയേണ്ടവ തന്നെയാണ്.

സ്വീഡനും ഡെൻമാർക്കും അവരുടെ എക്കാലത്തെയും മികച്ച പ്രകടനം പുറത്തെടുത്തു. ടൂർണമെന്റിലെ പല ഇഷ്ട ടീമുകളെയും വെല്ലുവിളിക്കാൻ ഇരു ടീമുകൾക്കും സാധിച്ചു.അടുത്ത ഫിഫ ലോകകപ്പ് കവിഞ്ഞൊഴുകുന്ന പ്രതിഭാ സമ്പന്നതയാൽ കടുത്ത മൽസരമായിരിക്കുമെന്നത് നിസംശംയം.

രോമാഞ്ചിപ്പിച്ച നിമിഷങ്ങൾ.

ഞെട്ടലുകളും, അൽഭുതങ്ങളും, ആശ്ചര്യങ്ങളും, സന്തോഷവും, ഹൃദയം നുറുങ്ങുന്ന വേദനയും നിറഞ്ഞതായിരുന്നു യൂറോ. ഫിൻലാൻഡിനെതിരായ ആദ്യ മത്സരത്തിൽ ഡെൻമാർക്ക് പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്‌സൻ അനുഭവിച്ച ഹൃദയസ്തംഭനം ടൂർണമെന്റിന്റെ ചരിത്രത്തിലെ ഭയാനകമായ നിമിഷങ്ങളിലൊന്നാണ്. അദ്ദേഹം സുഖമായിരിക്കുന്നുവെന്ന വാർത്ത ഫുട്‌ബോളുമായി ബന്ധപെട്ട് നിൽക്കുന്ന ഓരോരുത്തർക്കും നൽകിയത് വലിയ ആശ്വാസമായിരുന്നു. അതിന്റെ ഊർജത്തിൽ എറിക്‌സൺന്റെ ടീം അംഗങ്ങൾ അടുത്ത റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ആദ്യ രണ്ട് മൽസരങ്ങളിൽ ദയനീയമായി പരാജയപെട്ട ഡാനിഷ് ടീ്ം പിന്നീട് റഷ്യയുമായുള്ള മൽസരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച് തിരിച്ച് വന്നു. സെമിയിൽ എക്ട്രാ ടൈം വരെ പിടിച്ച് നിന്ന ശേഷമാണ് അതിശക്തരായ ഇഗ്ലണ്ടിന് മുന്നിൽ ഡാനിഷ് പട അടിയറവ് വെച്ചത്. 1992ലേതിന് സമാനമായ ഒരു അത്ഭുതത്തിലൂടെ യൂറോ കപ്പുയർത്താനായിരുന്നു ഡാനിഷ് പട ആഗ്രഹിച്ചിരുന്നതെന്ന് വ്യക്തമാണ്. ടൂർണമെന്റിലെ ഒരോ ഒരു ഫ്രീകിക്ക് ഗോൾ സംഭവിച്ചതും സെമിഫൈനലിലായിരുന്നു. തികഞ്ഞ കൃ്തൃതയോടെ ആ ബോൾ ഇഗ്ലണ്ടിന്റെ വലയിലെത്തിച്ചത് ഡെന്മാർക്കിന്റെ മിക്കേയിൽ ഡാംസ്ഗാർഡായിരുന്നു. സെമിയിലെ തോൽവിക്ക് ശേഷവും ഫുട്‌ബോളാരാധകരുടെ മനം കവർന്ന ഹീറോകളായാണ് ഡെന്മാർക്ക് തിരികെ പോയത്. ഫ്രാൻസിനും, സ്വിറ്റ്‌സർലാൻഡിനും ഇടയിൽ നടന്ന കളിയാണ് ഈ ടൂർണമെന്റിൽ നടന്ന ഏറ്റവും മികച്ച കളി.ഇരു ടീമിനൊന്നും ഗോളൊന്നും നേടാനാവാതെ, എക്‌സ്ട്രാടൈമിൽ നിന്നും പെനാൽറ്റിലേക്ക് നീണ്ട കളിയിൽ, ലോകചാപ്യൻമാരായ ഫ്രാൻസിനെ സ്വിറ്റ്‌സർലാന്റ് മുട്ട് കുത്തിച്ചത് അതിശയകരവും നിസ്തുല്യവുമായ മൽസരമായി അതിനെ മാറ്റി.

ടൂർണമെന്റിന്റെ ബാക്കിപത്രങ്ങൾ

കോച്ച് റോബോർട്ടോ മാൻസിനിക്ക് കീഴിൽ കൃ്ത്യമായ സ്ഥാനങ്ങളിൽ ഏൽപ്പിക്കപ്പെട്ട കർത്തവ്യങ്ങൾ യന്ത്രങ്ങളെന്ന പോലെ എല്ലാ ഇറ്റാലിയൻ ടീംമംഗങ്ങളും നിർവഹിച്ചതിന്റെ ഫലം തന്നെയാണ് 53 വർഷത്തിലാദ്യമായി ഇറ്റലിക്ക് സ്വന്തമായ യൂറോ. ഇറ്റാലിയൻ ഭാഗത്തെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത മാൻസിനിയിൽ നിന്നുള്ള ടീം മാനേജ്‌മെന്റ് വൈദഗ്ദ്യമായിരുന്നു. പ്രത്യേകിച്ച് പകരക്കാരെ സംബന്ധിച്ച്. മൽസരത്തിൽ മുഴുവൻ സമയവും കളിക്കാൻ നിയോഗിക്കപെട്ട കളിക്കാർ ആ 56കാരന് വേണ്ടി ഭംഗിയായി വിജയം കൊയ്തു. നിരവധി ഇറ്റാലിയൻ കളിക്കാർക്ക് തങ്ങളുടെ വൈദ്ഗ്ദ്യം ലോകത്തെ കാണിക്കാനുള്ള വേദിയായി യൂറോ. എ എസ് റോമയെ ലോറൻസുമായി കണക്ട് ചെയ്ത് ലെഫ്റ്റ് ബാക്കിൽ കളിക്കുന്ന സ്പിൻസോള അവസാന മൂന്നിൽ എതിർടീമിന് എപ്പോഴും തലവേദനയുണ്ടാക്കിയ കളിക്കാരനാണ്. ബെൽജിയവുമായുള്ള കളിക്കിടെ പറ്റിയ ദൗർഭാഗ്യകരമായ പരിക്ക് കാരണം മാത്രമാണ് അദ്ദേഹത്തിന് ടൂർണമെന്റിലെ കളിക്കാരനെന്ന പദവി നഷ്ടമായത്. കളിയുടെ രണ്ടാം പകുതി സ്ഥിരമായി തുടങ്ങികൊണ്ടിരുന്ന ചൈസയാണ് ഇ്റ്റലിയുടെ മറ്റൊരു കുന്തമുന. നോക്ക് ഔട്ട് റൗണ്ടിലെ തന്റെ പ്രകടനമാണ് ചൈസയെ ഇറ്റാലിയൻ ഫൈനൽ ടീംമംഗം ആക്കിയത്,ജുവന്റസിലെ വിങ്ങറായ ഇയാൾ പ്രതീക്ഷകൾ കാത്ത് സൂക്ഷിച്ച് കൊണ്ട് ഇറ്റലിയുടെ വിജയത്തിലെ പ്രധാന ശിൽപികളിരൊളായി.

വെറും 2 ഗോളുകൾ മാത്രം വഴങ്ങി ഇംഗ്ലണ്ട് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ടൂർണമെന്റിലൂടനീളം തന്നെ അവർ മികച്ച പ്രതിരോധമാണ് കാഴ്ച്ച വെച്ചത്. ഇംഗ്ലണ്ട് മാനേജർ തന്ത്രപരമായി സമർത്ഥനും പുരോഗമനവാദിയുമായിരുന്നുവെങ്കിലും ഫൈനലിൽ ശക്തിയേറിയ ഇറ്റലി അവരെ മറികടന്നു. ടൂർണമെന്റിൽ 3 അസിസ്റ്റുകൾ ചെയ്യുകയും ഫൈനലിൽ അത്ഭുതകരമായ ഗോൾ നേടുകയും ചെയ്ത ലൂക്ക് ഷായുടെ അസാധാരണമായ പ്രതിഭയ്ക്ക യൂറോ വേദിയായി. ഇടത് വശത്ത് പ്രതിരോധം തീർക്കുമ്പേഴും ആക്രമിച്ച് കളിക്കുന്ന ശൈലിയിലൂടെ അയാൾ ഭീഷണിയുയർത്തി. കുറിയ പാസുകളിലൂടെ അവസരങ്ങൾ സൃഷ്ടിക്കുകയും,ഗോൾ നേടുകയും ചെയ്തു.ഹാരി മാഗ്വെയർ, റഹീം സ്റ്റെർലിംഗ് എന്നിവരും അതിശയകരമായ പ്രതിഭാ പ്രദർശനം നടത്തി, യൂറോപ്യൻ ട്രോഫിയിൽ ഇഗ്ലണ്ടിനെ ഫൈനലിലെത്തിക്കുന്നതിൽ ഇവരുടെ ശ്രമങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നിഗമനം

ഒരു മാസം നീണ്ട് നിന്ന ഫുട്‌ബോൾ മാമാങ്കത്തിനൊടുവിൽ എറ്റവും അർഹിക്കുന്ന ടീമായ ഇറ്റലിയുടെ വിജയത്തോടെയാണ് യൂറോ കലാശിച്ചത്. 55 വർഷത്തിനൊടുവിൽ ഇഗ്ലണ്ട് യൂറോയുടെ ഫൈനലിലെത്തുന്നതിനും, ഡെൻമാർക്ക് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ മനം കവരുന്നതിനും യൂറോ 2021 സാക്ഷിയായി. ടൂർണമെന്റ് വളരെ വിനോദകരവും ആശ്ചര്യകരവും എല്ലാത്തിലുമുപരി പ്രവചനാതീതവുമായിരുന്നു. തുർക്കി ടൂർണമെന്റിലെ കറുത്ത കുതിരകളെന്ന് അറിയപെട്ട് തുർക്കി പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും ഡെന്മാർക്കും, സ്വീഡനും മികച്ച ഫുട്‌ബോൾ കാഴ്ച്ചവെച്ചു. യൂറോ 2020 ലെ ഏറ്റവും നിരാശാജനകമായ പ്രകടനം കാഴ്ചവെച്ചത് ലോക ചാമ്പ്യൻമാരായ ഫ്രാൻസും അവരുടെ മുൻഗാമിയായ ജർമ്മനിയും ദീർഘകാലമായി ‘ഡാർക്ക് ഹോഴ്സ്’ എന്നറിയപ്പെടുന്ന തുർക്കിയുമാണ്. ഈ വർഷം ഇവരിൽ നിന്ന് വളരെയധികം പ്രതീക്ഷളുണ്ടായിരുന്നെങ്കിലും ചാമ്പ്യൻഷിപ്പിൽ ഇവർ ആരാധകരെ തീർത്തും നിരാശരാക്കി.

യൂറോയിലെ ഏറ്റവും മോശം കാര്യം സംഭവിച്ചത് ടൂർണമെന്റ് പൂർത്തിയായപ്പോഴാണ്, ഇറ്റലിക്കെതിരായ തോൽവിക്ക് ശേഷം ബ്ലാക്ക് ഇംഗ്ലീഷ് കളിക്കാർ വംശീയ അധിക്ഷേപത്തിനിരയാക്കപെട്ടു. സംഭവങ്ങളെ അപലപിച്ച് കളി കഴിഞ്ഞയുടനെ ഫുട്‌ബോൾ അസോസിയേഷൻ (എഫ്എ) പ്രസ്താവന ഇറക്കി. നിർഭാഗ്യവശാൽ, ഫുട്‌ബോളിലെ വംശീയത സർവ്വവ്യാപിയായ ഒരു പ്രതിഭാസമാണ്, അമേച്വർ/പ്രൊഫഷണൽ ലീഗുകളിലായാലും ലോകമെമ്പാടുമുള്ള കറുത്ത വർഗക്കാരായ കളിക്കാർ ഇിതിനിരയാക്കപെടുന്നു. കൂടുതൽ കൂടുതൽ കളിക്കാർ വംശിയതക്കെതിരെ സംസാരിക്കുകയും, അവരുടെ വ്യക്തിപരമായ ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എടുത്ത് പറഞ്ഞിട്ടുപോലും അത് എല്ലായ്‌പ്പോഴും കേൾക്കപെടുന്നില്ല. സമൂഹത്തിലും രാഷ്ട്രീയത്തിലുമുള്ള വംശീയതയുടെ വ്യവസ്ഥാപിതമായ സ്വഭാവം കായികരംഗത്തും വംശീയതയ്ക്ക് ഇന്ധനമാകുന്നു. അത്‌കൊണ്ട് തന്നെ യൂറോ, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് ആശ്ചര്യങ്ങളും വിനോദങ്ങളും നിറഞ്ഞ ഗെയിം ആസ്വദിക്കാനുള്ള വേദിയാകുമ്പോഴും, കറുത്ത വർഗക്കാരായ ഒരു കൂട്ടം ഫുട്‌ബോൾ കളിക്കാരോട് പാർശ്വവൽക്കരണവും അസമത്വവും നിറയുന്ന ഒരിടം കൂടിയാകുന്നു.